സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടി; രാജ്യവ്യാപക പ്രതിഷേധം; ട്രെയിനുകൾ തടഞ്ഞ് യൂത്ത് കോൺഗ്രസ്

നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. കാസർഗോട്ടും പാലക്കാട്ടും കോട്ടയത്തും ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുന്നു. എഐസിസി ആസ്ഥാനത്ത് കറുത്ത ബലൂണുകളുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി.(nationwide protest against ed by congress soniagandhi questioning)
തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗുരുവായൂർ എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധിക്കുന്നത്. കണ്ണൂരിൽ പ്രവർത്തകർ പാളത്തിൽ ഇറങ്ങി ഇൻറർ സിറ്റി എക്സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ഇതിന് പുറമേ എംപിമാർ, ജനറൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ രാജ്ഘട്ടിൽ നടത്താനിരുന്ന സത്യഗ്രഹം അനുമതി നിഷേധിച്ചതിനെ തുടർന്ന് എഐസിസി ആസ്ഥാനത്തേക്ക് മാറ്റി. പി സി സി കളുടെ നേതൃത്വത്തിൽ സംസ്ഥാന തലസ്ഥാനങ്ങളിലും സത്യഗ്രഹം സംഘടിപ്പിക്കും.ഇ ഡി വേട്ടയാടലിനെതിരെ പ്രതിപക്ഷ പാർട്ടികളെ കൂടി ചേർത്ത് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധിക്കാനും തീരുമാനിച്ചു.
Story Highlights: nationwide protest against ed by congress soniagandhi questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here