Advertisement

‘സത്യം സ്വേച്ഛാധിപത്യത്തെ അവസാനിപ്പിക്കും’; അറസ്റ്റിനെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

July 26, 2022
3 minutes Read

രാജ്യത്ത് സ്വേച്ഛാധിപത്യമാണെന്നും സത്യത്തിന് മാത്രമെ ഇതിന് അന്ത്യം കുറിക്കാന്‍ കഴിയുകയുള്ളൂവെന്ന് രാഹുല്‍ഗാന്ധി. അറസ്റ്റിനെതിരെ രൂക്ഷ ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ ഭരണമാണ് നടത്തുന്നതെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.(only truth will end rahul gandhi after arrest)

‘ഇത് സ്വേച്ഛാധിപത്യമാണ്. ഇവിടെ സമാധാനമായി പ്രതിഷേധിക്കാന്‍ കഴിയില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും ചര്‍ച്ചചെയ്യാന്‍ കഴിയില്ല. പൊലീസിനേയും അന്വേഷണ ഏജന്‍സികളേയും ദുരുപയോഗം ചെയ്ത് ഞങ്ങളെ അറസ്റ്റ് ചെയ്യുകയാണ്. എന്നാല്‍ ഞങ്ങളുടെ വായടപ്പിക്കാന്‍ ഒരിക്കലും സാധിക്കില്ല. സത്യം സ്വേച്ഛാധിപത്യത്തെ അവസാനിപ്പിക്കും.’ രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. 30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights: only truth will end rahul gandhi after arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top