Advertisement

ദേശീയപാതാ വികസനം വൈകാനും പണം ചെലവാകാനും കാരണം യുഡിഎഫും ബിജെപിയും; മുഖ്യമന്ത്രി

July 26, 2022
2 minutes Read

ദേശീയ പാത വികസനത്തിന് കഴിഞ്ഞ യുഡി എഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് കുറ്റകരമായ അനാസ്ഥ. നിക്ഷിപ്ത താത്പര്യക്കാരുടെ മുന്നിൽ യുഡി എഫ് സർക്കാരിന് മുട്ടുവിറച്ചെന്ന് അദ്ദേഹം വിമർശിച്ചു. ദേശീയ പാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തം യുഡി എഫിനാണെന്നും ദേശീയ പാത വികസനം തടസപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ബിജെപിക്കുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് എൻ എച്ച് എ ഐ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഇവിടെ ഒന്നും നടന്നില്ല. അപ്പോഴാണ് ദേശീയപാതാ അതോറിറ്റി ഓഫീസ് അടച്ച് കേരളം വിട്ടത്. അന്നത്തെ സ്ഥിതി എത്ര ദയനീയമായിരുന്നുവെന്ന് ഓർമ്മിപ്പിക്കാനാണ് ഇത് പറയുന്നത്. ആത്മാർത്ഥമായി പരിശ്രമിച്ചില്ല, അലംഭാവം കാട്ടുകയും യുഡിഎഫ് സർക്കാർ ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: കത്ത് അയക്കാൻ പാടില്ലായിരുന്നു; കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി

ദേശീയ പാതാ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വർഷത്തിനിടയിലാണ്. അതിന് ചില പുതിയ അവകാശികൾ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിർണായക നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: Pinarayi Vijayan Says LDF BJP Responsible For NH Development Delay Accuses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top