Advertisement

പാണാമ്പ്രയിൽ യുവതികളെ മർദിച്ച കേസ്; പ്രതി സി.എച്ച്.ഇബ്രാഹിം ഷബീറിന് ജാമ്യം

July 26, 2022
2 minutes Read

മലപ്പുറം പാണമ്പ്രയിൽ സഹോദരിമാരെ മർദ്ദിച്ച കേസിൽ പ്രതി സി.എച്ച്.ഇബ്രാഹിം ഷബീറിന് ജാമ്യം.
ഉപാധികളോടെയാണ് പരപ്പനങ്ങാടി കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതി ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ഏപ്രില്‍ 16 നാണ് പാണമ്പ്രയിൽ നടുറോഡിൽ പെൺകുട്ടികൾക്ക് മർദ്ദനമേറ്റത്. തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീര്‍ എന്ന യുവാവാണ് സഹോദരമാരായ പെൺകുട്ടികളെ മര്‍ദ്ദിച്ചത്. അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.

Read Also: മര്‍ദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവം; ലീഗ് നേതാവ് അറസ്റ്റില്‍

അഞ്ചോ ആറോ തവണ പെൺകുട്ടിയുടെ മുഖത്തടിച്ചു. നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട് എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പ്രതി അവിടെനിന്നും വേഗത്തിൽ കടന്നു കളയുകയായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പെൺകുട്ടികൾ പറഞ്ഞിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ഇയാൾ ലീഗ് ബന്ധമുള്ളയാളാണെന്ന് മനസിലായത്. നാട്ടുകാരാണ് ഒത്തുതീർപ്പിന് ആദ്യം ശ്രമിച്ചത്. എന്നാൽ പരാതിയുമായി മുന്നോട്ട് പോകാൻ പെൺകുട്ടികൾ തീരുമാനിക്കുകയായിരുന്നു.

Story Highlights: Sisters Attacked In Malappuram Court Granted Bail To Accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top