യൂബർ ഡ്രൈവറുമായി രസകരമായ ചാറ്റ്; ശ്രദ്ധ നേടി യുവതിയുടെ കുറിപ്പ്…

വലിയൊരു ലോകത്തെ ഒരു വിരൽ തുമ്പിൽ കണക്റ്റ് ചെയ്യാൻ സോഷ്യൽ മീഡിയയ്ക്ക് കഴിഞ്ഞു എന്നത് മനോഹരമായ ഒന്നുതന്നെയാണ്. ഈ ലോകത്തിന്റെ പല കോണുകളിൽ നടക്കുന്ന സംഭവങ്ങൾ ഞൊടിയിടയിലാണ് നമ്മൾ അറിയുന്നത്. നിരവധി ദൃശ്യങ്ങളും വീഡിയോയും ദിവസവും വൈറലാകാറുമുണ്ട്. അങ്ങനെയൊരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യൂബർ ബുക്ക് ചെയ്താൽ പലപ്പോഴും ലൊക്കേഷൻ പറഞ്ഞു കൊടുക്കാൻ ഡ്രൈവറുമായി ചാറ്റ് ചെയ്യേണ്ടി വരാറുണ്ട്. അത്തരത്തിൽ ഒരു രസകരമായ ചാറ്റിങ്ങിന്റെ സ്ക്രീൻ ഷോട്ടാണ് ട്വിറ്ററിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
റിയ കസ്‌ലിവാൾ എന്ന യുവതിയാണ് യൂബർ ഡ്രൈവറുമായുള്ള ചാറ്റ് പങ്കുവച്ചത്. ബുക്ക് ചെയ്ത യൂബറിലെ ഡ്രൈവറോട് എവിടെ എത്തി എന്നു ചോദിച്ചു കൊണ്ടാണ് യുവതി ചാറ്റ് ആരംഭിക്കുന്നത്. ഡൽഹിയിലെ കനത്ത മഴയെ കുറിച്ചാണ് ഇരുവരുടെയും സംഭാഷണം നടക്കുന്നത്. ‘ഇതാണ് ഇന്നലെ ഡൽഹിയിലെ അവസ്ഥ.’– തലക്കെട്ടോടെയാണ് യുവതി തന്നെയാണ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ഡ്രൈവറുടെ നിഷ്കളങ്കമായ മറുപടിയും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. ഡൽഹിയിലെ ഇപ്പോഴത്തെ അവസ്ഥ ഈ ചാറ്റിൽ നിന്ന് വ്യക്തമാണ്. എത്താറായോ? എന്ന് യൂബർ ഡ്രൈവറോട് ചോദിക്കുമ്പോൾ വരണം എന്നുണ്ട്. പക്ഷേ, മടുപ്പാണ് എന്നാണ് അദ്ദേഹത്തിന്റെ രസകരമായ മറുപടി. മഴയെ കുറിച്ച് വളരെ രസകരമായാണ് ഇവർ ഇപ്പോഴത്തെ കാലാവസ്ഥയാണ് ഈ ഒരു മറുപടിയ്ക്ക് പിന്നിലെന്നും യുവതി പറയുന്നു. സ്ക്രീൻ ഷോട്ട് വൈറലായതോടെ നിരവധി കമന്റുകളും പോസ്റ്റിന് താഴെ എത്തി.
Story Highlights: Woman’s Hilarious Conversation With Uber Driver During Delhi Rains Leaves Internet In Splits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here