Advertisement

മധ്യ ഇറാനിൽ വാഹനാപകടം: 6 പേർ കൊല്ലപ്പെട്ടു

July 27, 2022
2 minutes Read

മധ്യ ഇറാനിൽ വൻ വാഹനാപകടം. രണ്ട് കാറുകൾ കൂട്ടിയിടിച്ച് 6 പേർ കൊല്ലപ്പെട്ടു. നൈൻ-ഇസ്ഫഹാൻ റോഡിലാണ് അപകടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.

നൈൻ-ഇസ്ഫഹാൻ റോഡിൽ എതിർദിശയിൽ നിന്ന് വന്ന ട്രെയിലറുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ഒരു യാത്രക്കാരന് പരിക്കേറ്റു. അപകട കാരണങ്ങൾ അന്വേഷണത്തിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം ഇറാനിൽ പ്രതിവർഷം 20,000-ത്തിലധികം ആളുകൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുകയും 200,000 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഡ്രൈവിംഗ് പരിചയക്കുറവും കാറുകളുടെയും റോഡുകളുടെയും കാര്യക്ഷമത കുറവുമാണ് പ്രധാന കാരണങ്ങളെന്നാണ് റിപ്പോർട്ട്.

Story Highlights: 6 killed in car-trailer collision in central Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top