അഞ്ചാം നിലയിൽ നിന്ന് വീഴാതെ തന്നെ രക്ഷിച്ച ഹീറോയെ തേടി ആ രണ്ടു വയസുകാരി എത്തി

അപ്രതീക്ഷിതമായാണ് നമ്മുടെ ജീവിതത്തിലേക്ക് ഓരോ സംഭവങ്ങൾ കടന്നുവരുന്നത്. ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും രക്ഷകരായി മാറുന്നത് അപ്രതീക്ഷിതമായാണ്. വലിയൊരു അപകടത്തിൽ നിന്നും സമയോചിതമായ ഇടപെടലിലൂടെ പലർക്കും ജീവിതം തിരികെ കിട്ടിയിട്ടുള്ളത് അപരിചതരിൽ നിന്നുമായിരിക്കും. കഴിഞ്ഞ ദിവസം അഞ്ചാം നിലയിൽ നിന്നു താഴേക്കു വീണ രണ്ടുവയസ്സുകാരിയായ ഷിൻഷിൻ എന്ന കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന യുവാവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ടോങ്‌സിയാങ്ങിലാണ് ഭീതിപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന സംഭവം നടന്നത്. ഷെൻ ഡോങ് എന്ന വ്യക്തി തന്റെ കാർ റോഡിന് സമീപം പാർക്ക് ചെയ്യുമ്പോഴാണ് രണ്ട് വയസ്സുള്ള പിഞ്ചുകുഞ്ഞ് അഞ്ചാം നിലയിലെ ജനാലയിൽ നിന്ന് വീഴുന്നത് കണ്ടത്. വീഴ്ചയും അതിന്റെ ഫലമായി ഷീറ്റിൽ പതിച്ചതും കാരണം കുട്ടിക്ക് കാലിനും ശ്വാസകോശത്തിനും പരുക്കുകൾ സംഭവിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയും തേടി.
അപകടനില തരണം ചെയ്ത് വീട്ടിലെത്തിയ കുട്ടി തന്റെ പ്രിയപ്പെട്ട രക്ഷകനെ കാണാനെത്തിയിരിക്കുകയാണ്. ഷിൻഷിനും കുടുംബാംഗങ്ങളും അവളെയും കൊണ്ട് രക്ഷകനായ ഷെൻഡോങ്ങിനരികിൽ പോയതിന്റെയും ബൊക്കെ അദ്ദേഹത്തിന് കൈമാറുന്നതിന്റെയും വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പെൺകുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഷെൻ ഡോങ്ങ് എന്ന യുവാവിനെ ദേശീയ ഹീറോയെന്ന നിലയ്ക്കാണ് ചൈനീസ് സമൂഹമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ലിജിയൻ ഷാവോ എന്ന ഉന്നത ചൈനീസ് ഉദ്യോഗസ്ഥനുൾപ്പെടെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. നമുക്കിടയിലെ നായകർ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. ട്വിറ്ററിൽ 68,000-ലധികം കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടത്.
Story Highlights: baby meets viral hero who saved her life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here