ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജ്; 1.64 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം

ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസർക്കാർ. 1.64 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ബി എസ് എൻ എൽ 5 ജി സർവീസിനായി സ്പെക്ട്രം സംവരണം ചെയ്യും. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.(Cabinet approves Rs 1.64 cr package for BSNL)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ഇത് ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Story Highlights: Cabinet approves Rs 1.64 cr package for BSNL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here