Advertisement

“എന്തുകൊണ്ട് ജീവിതത്തിൽ ഒരിക്കൽ കൂടി പൊരുതികൂടാ..”; ആത്മഹത്യയുടെ വക്കിൽ നിന്നും ആരാധകനെ പിന്തിരിപ്പിച്ച കെ എസ് ചിത്രയുടെ ഗാനം…

July 27, 2022
2 minutes Read

മലയാളികളുടെ മാന്ത്രിക ശബ്ദത്തിന് ഉടമയാണ് കെ എസ് ചിത്ര. ആ സ്വരമധുരിമ കേൾക്കാത്ത ഒരു ദിവസം മലയാളിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇന്ന് 59 ആം പിറന്നാൾ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ആശംസകൾ നേരുകയാണ് കേരളക്കര. വിഖ്യാതമായ സംഗീത ജീവിതത്തിൽ തന്റെ പാട്ടുകളിലൂടെ കേൾക്കുന്നവർക്കെല്ലാം ഒരു പുഞ്ചിരി സമ്മാനിക്കാൻ ഈ ശബ്ദത്തിന് സാധിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 25,000-ലധികം ഗാനങ്ങളാണ് ഇതിനോടകം കെ എസ് ചിത്ര ആലപിച്ചത്. സംഗീതലോകത്തെ ഉള്ളുതൊടുന്ന അനുഭവങ്ങളുമായി ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ ഈ അടുത്ത് പ്രിയ ഗായിക പങ്കെടുത്തിരുന്നു. നാല്‌ മണിക്കൂറോളം നീണ്ട പരിപാടിയിൽ സംഗീതലോകത്തെ അനുഭവങ്ങളും പാട്ടോർമ്മകളും വേദനയും സന്തോഷവും പകർന്ന ജീവിതാനുഭവങ്ങളുമെല്ലാം കെ എസ് ചിത്ര പങ്കുവെച്ചു.

സംഗീതരംഗത്ത് കെ എസ് ചിത്രയെ ചുറ്റിപ്പറ്റി പണ്ടുമുതൽ നിലനിൽക്കുന്ന ഒരു തമാശയുണ്ട് ‘നരസിംഹറാവുവിനെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല, അതുപോലെ ചിത്രയുടെ ചിരി നിർത്താനും നിങ്ങൾക്ക് കഴിയില്ല’- അത്രക്ക് പ്രസന്നമായ മുഖവും നിറചിരിയുമായി മാത്രമേ കെ എസ് ചിത്രയെ സംഗീതാസ്വാദകർക്ക് ഓർമ്മിക്കാൻ സാധിക്കു..

സംഗീത യാത്രയിൽ കെ എസ് ചിത്രയുടെ ഒട്ടേറെ ഗാനങ്ങൾ പലരെയും ജീവിതത്തിലേക്ക് മടക്കിയെത്തിച്ചിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാൻ നിന്ന ഒരാളുടെ അനുഭവം നേരിട്ട് അറിഞ്ഞതാണ് ഗായികയും. അതിനെക്കുറിച്ച് കെ എസ് ചിത്ര പങ്കുവയ്ക്കുകയാണ്. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ കെ എസ് ചിത്ര ആലപിച്ച ഗാനമാണ് ‘ഓവ്വോരു പൂക്കളുമേ..’ എന്ന ഗാനം. കണ്ണീരണിയാതെ ആർക്കും ആ ഗാനം കേട്ട് മുഴുമിപ്പിക്കാനാകില്ല. അത്രക്ക് ആഴത്തിൽ അർത്ഥതലങ്ങളും വൈകാരികതയും നിറഞ്ഞ ആ ഗാനം ഒരു ആരാധകന്റെ ജീവൻ രക്ഷിച്ച അനുഭവം ഗായിക വേദിയിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ജീവിതം മടുത്തു നിന്ന അവസരത്തിൽ എല്ലാം അവസാനിപ്പിക്കാം എന്നു തീരുമാനിച്ച് വീട്ടിൽ നിന്നിറങ്ങിയ ആൾ, അങ്ങനെയൊരു തീരുമാനത്തിൽ നിൽകുമ്പോൾ എവിടെനിന്നോ ഈ ഗാനം കേട്ടെന്നും അപ്പോൾ അദ്ദേഹത്തിന് എന്തുമണ്ടത്തരമാണ് താൻ കാണിക്കുന്നതെന്ന് തോന്നിയെന്നും അദ്ദേഹം ആത്മഹത്യയിൽ നിന്ന് പിന്മാറുകയുമായിരുന്നു. എന്തുകൊണ്ട് മുന്നോട്ട് ഒന്ന് പൊരുതികൂടാ, ഒന്ന് ശ്രമിച്ച് നോക്കാം എന്ന് അയാൾക്ക് തോന്നി. അങ്ങനെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി. ഒരു ചടങ്ങിൽവെച്ച് കെ എസ് ചിത്രയെ നേരിൽ കണ്ട അദ്ദേഹം കാലുതൊട്ട് വന്ദിച്ചാണ് ഈ അനുഭവം പങ്കുവെച്ചത്.

Story Highlights: KS Chithra about her song that deterred fans from committing suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top