Advertisement

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം: തലസ്ഥാനത്ത് വ്യാപക പരിശോധന

July 27, 2022
1 minute Read

ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്ക് പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന് നിരോധിത പ്ലാസ്റ്റിക് പിടികൂടി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തിയ ജില്ലാതല ടീമാണ് പരിശോധന നടത്തിയത്.

ചിറയിന്‍കീഴ്, പനവൂര്‍, പൂവച്ചല്‍, കുളത്തൂര്‍, പൂവാര്‍, ആര്യനാട്, കല്ലിയൂര്‍, കുന്നത്തുകാല്‍, ഉഴമലയ്ക്കല്‍, നാവായിക്കുളം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും താക്കീത് നല്‍കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Story Highlights: Single-use plastic ban Widespread raid in thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top