ബംഗാൾ അധ്യാപക അഴിമതിക്കേസ്: അർപിത ചാറ്റർജിയുടെ ഫ്ലാറ്റിൽ ഇഡി റെയ്ഡ്, 20 കോടി പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ സ്‌കൂൾ റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിൽ ഇഡിയുടെ നടപടി തുടരുന്നു. മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായി അർപിത മുഖർജിയുടെ കൊൽക്കത്തയിലെ ഫ്‌ളാറ്റിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പരിശോധനയിൽ 20 കോടി രൂപ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നും നോട്ടുകളുടെ വൻ കൂമ്പാരമാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നോട്ടുകൾ എണ്ണാൻ അഞ്ച് ബാങ്ക് ഉദ്യോഗസ്ഥരെയും നോട്ടെണ്ണൽ യന്ത്രങ്ങളും ഏജൻസി വിളിച്ചുവരുത്തി. നോട്ടുകൾ എണ്ണുന്നത് ഇപ്പോഴും തുടരുകയാണ്. നേരത്തെ അർപിതയുടെ മറ്റൊരു വീട്ടിൽ നിന്ന് 21 കോടി രൂപ ഇഡിക്ക് ലഭിച്ചിരുന്നു.
Story Highlights: West Bengal teacher recruitment scam: Cash recovered from another flat of Arpita Chatterjee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here