ഇ കെ നായനാരുടെ ഭാര്യയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

ഇ.കെ നായനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. കല്യാശ്ശേരിയിലെ വസതിയിൽ എത്തിയാണ് നടൻ ശാരദയെ കണ്ടത്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്.
നേരത്തെ ഇ.കെ നായനാരെ കുറിച്ച് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.’ എന്നായിരുന്നു സുരേഷ് ഗോപി അന്ന് കുറിച്ചത്.
Read Also: സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി; ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം ഇതാണ്
Story Highlights: Actor Suresh Gopi visits former CM EK Nayanar’s wife Sarada at their residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here