പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 49കാരനായ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് വിലങ്ങാട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 49 കാരനായ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. വിലങ്ങാട് സ്വദേശി കരിനാട് പ്രകാശനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീട്ടില്‍ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത് ( Driver arrested for molesting 12 year old girl ).
ഈ മാസം പതിനേഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിലെ സഹപാഠിയോടാണ് പെണ്‍കുട്ടി പീഡന വിവരം ആദ്യം വെളിപ്പെടുത്തിയത്. സഹപാഠിയാണ് അധ്യാപകരെ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് അധ്യാപകര്‍ വളയം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തി. ടാക്‌സി ഡ്രൈവറായ വിലങ്ങാട് സ്വദേശി പ്രകാശനെ വളയം പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Driver arrested for molesting 12 year old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here