Advertisement

ജുമാ മസ്ജിദ് ഹിഫ്‌ളുല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

July 28, 2022
2 minutes Read
MADRASSA STUDENT SUICIDE MALAPPAURAM

മലപ്പുറം തിരുന്നാവായ കൈത്തക്കര ജുമാ മസ്ജിദ് ഹിഫ്‌ളുല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെയും ഷഹറാ ബാനുവിന്റെയും മകന്‍ മൊയ്തീന്‍ സാലിഹാണ് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ 4.30 ഒപ്പം താമസിച്ചിരുന്ന സഹപാഠികളാണ് ആദ്യം മൃതദേഹം കണ്ടത്. പൊലീസും ഫോറന്‍സിക് വിഭാഗവും ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി ( MADRASSA STUDENT SUICIDE MALAPPAURAM ).

തിരുനാവായ കൈത്തക്കര ശൈഖുനാ അഹമ്മദുണ്ണി മുസ്‌ല്യാര്‍ മെമ്മോറിയല്‍ ഫിഹഌല്‍ ഖുര്‍ആന്‍ കോളജിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയാണ് മരണം ശ്രദ്ധയില്‍പ്പെട്ടത്. കൂടെയുള്ള സഹപാഠികളാണ് കുട്ടി തൂങ്ങിയതായി ആദ്യം കണ്ടത്. തുടര്‍ന്ന് അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. കൊണ്ടോട്ടി പെരുവള്ളൂര്‍ കാടപ്പടി ഒറുവില്‍ ജംഷീറിന്റെയും ഷഹറാബാനുവിന്റെയും മകനാണ് മരിച്ച മൊയ്തീന്‍ സാലിഹ്.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

കോളജ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ മറ്റ് കുട്ടികള്‍ക്കൊപ്പമാണ് സാലിഹ് താമസിച്ചിരുന്നത്. കുട്ടിയുടെ ഇരട്ടസഹോദരന്‍ ഹുസൈന്‍ സാദിഖും ഇവിടെയാണ് പഠിക്കുന്നത്. ഇന്നലെ കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കുട്ടി പുറത്തുപോയിരുന്നു. സഹോദരന് പനി ആയതിനാല്‍ തിരിച്ചു വന്നിരുന്നില്ല. മൊയ്തീന്‍ സാലിഹ് മാത്രമാണ് തിരിച്ചു വന്നിരുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ നവാസ് ഷെരീഫ് പറഞ്ഞു.

കല്‍പകഞ്ചേരി പൊലീസും മലപ്പുറത്ത് നിന്ന് ഫൊറന്‍സിക് അധികൃതരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാല് മാസം മുമ്പാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. മൊയ്തീന്‍ സാലിഹും സഹോദരനും രണ്ട് മാസം മുന്‍പാണ് ഇവിടെ പഠനം ആരംഭിച്ചത്. മുത്തച്ഛന്റെ നേതൃത്വത്തിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

Story Highlights: student was found hanging dead in the college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top