ഭർത്താവുമായി വേർപിരിഞ്ഞിട്ടില്ല, ഞങ്ങൾ ഇപ്പോഴും ‘അളിയാ- അളിയാ’ കമ്പനിയാണ്; വീണ നായർ

സീരിയലുകളിലും സിനിമയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് വീണ നായർ. അടുത്തിടെ വീണയും ഭർത്താവ് സ്വാതി സുരേഷും വേർപിരിഞ്ഞെന്ന തരത്തിൽ നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹ മോചന വാർത്തയിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വീണ നായർ. ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിലാണ് വീണ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്.
ഞങ്ങള്‍ വിവാഹമോചിതരായിട്ടില്ല. കലോത്സവ വേദികളിൽ വെച്ച് പരിചയപ്പെട്ടതാണ് ഇരുവരും. ഫേസ്ബുക്കിലൂടെയാണ് പിന്നീട് അടുത്തറിഞ്ഞതും പ്രണയിച്ചതും. ആദ്യകാഴ്ച്ചയിൽ തന്നെ പ്രണയം തുറന്നു പറഞ്ഞവരാണ് എന്നും വീണ പറയുന്നു. അങ്ങനെ വിവാഹത്തിലേക്കും എത്തി. 2014ലായിരുന്നു വീണയുടെ വിവാഹം. ഇതുവരെ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളു എന്നും സോഷ്യൽ മീഡിയ ആണ് അത് വലുതാക്കിയതെന്നും ഒരുകോടി വേദിയിൽ വീണ പങ്കുവയ്ക്കുന്നു.
മാത്രമല്ല, ഭർത്താവും താനും ‘അളിയാ- അളിയാ’ കമ്പനി ആണെന്ന് വീണ വ്യക്തമാക്കുന്നു. വിവാഹശേഷം അഭിനയം അവസാനിപ്പിക്കാം എന്ന് കരുതിയിരുന്നു. എന്നാൽ വെള്ളിമൂങ്ങയിലേക്ക് വിളിച്ചപ്പോൾ ചെയ്യാനായി പറഞ്ഞത് ഭർത്താവ് ആണെന്നും വീണ നായർ പ്രതികരിച്ചു.
വിവാദങ്ങളോട് വളരെ നയപരമായ സമീപനമാണ് വീണയുടേത്. അപ്പുറത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കും ഉണ്ട്. അതിലൊന്നും എനിക്കാരെയും കുറ്റം പറയാനില്ല. കാരണം എന്റെ നല്ല സമയത്തും എന്റെ മോശം സമയത്തും അവര്‍ പ്രതികരിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് കൂടുതല്‍ ആളുകള്‍ അറിഞ്ഞില്ലേ, അത്രയും മതിയെന്നും വീണ പറഞ്ഞു.
Read Also: നാലാം മാസത്തില്‍ അഭിനയ ലോകത്തേക്ക്; പാറുക്കുട്ടിക്ക് ലഭിച്ച ആദ്യ പ്രതിഫലം ഇതാ…
Story Highlights: Veena nair about her husband in flowers orukodi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here