Advertisement

സമ്പത്തിന്റെ പകുതിയും നഷ്ടപ്പെട്ടു; എന്നിട്ടും ധനികരുടെ പട്ടികയിൽ മുന്നിൽ…

July 29, 2022
Google News 2 minutes Read

ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യം നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും ധനികയായ യുവതിയ്ക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ നഷ്ടപെട്ടത് പകുതിയിലധികം സമ്പത്ത്. യൂങ് ഹുയാൻ എന്ന യുവതിയ്ക്കാണ് സമ്പത്ത് നഷ്ടപെട്ടിരിക്കുന്നത്. 24 ബില്യൻ യുഎസ് ഡോളറിൽ നിന്ന് 11 ബില്യൻ യുഎസ് ഡോളറായാണ് ഹുയാന്റെ സമ്പാദ്യം ഇടിഞ്ഞത്. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡവലപറായ കൺട്രി ഗാർഡൻ ഹോൾഡിങ്സിനെ ഈ നാൽപത്തിയൊന്നുകാരിയാണ് നിയന്ത്രിക്കുന്നത്. വീടുകളുടെ വിലയിടിയുന്നതും വാങ്ങാൻ ആളില്ലാത്തതും കടബാധ്യതയുമാണ് കൺട്രി ഗാർഡന്റെ ഓഹരിയിടിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

2005 ൽ യൂങ് ഹുയാന്റെ പിതാവും കൺട്രി ഗാർഡൻ സ്ഥാപകനുമായ യാങ് ഗുവോകിയാങ് തന്റെ ഓഹരികൾ മകൾക്ക് കൈമാറിയതോടെയാണ് യാങ് കൺട്രി ഗാർഡന്റെ തലപ്പത്ത് എത്തിയത്. അവിടുന്ന രണ്ട് വർഷത്തിന് ശേഷം അവർ ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയായി. കെമിക്കൽ ഫൈബർ വ്യവസായിയായ ഫാൻ ഹോങ്‌വെയ് വ്യാഴാഴ്ച 11.2 ബില്യൺ ഡോളർ ആസ്തിയുള്ള അടുത്ത റണ്ണറപ്പായി. എന്നാൽ വരുമാനം പകുതിയോളം ഇടിഞ്ഞുവെങ്കിലും ഹുയാൻ തന്നെയാണ് ഇപ്പോഴും ഏഷ്യയിലെ ധനികയായ വനിതയെന്ന് ബ്ലൂബർഗിന്റെ കോടീശ്വര പട്ടിക പറയുന്നത്.

കൺട്രി ഗാർഡൻ വ്യാവസായികമായി മാന്ദ്യം ബാധിക്കുന്നുണ്ടെങ്കിലും ഒരു ഓഹരി വിൽപ്പനയിലൂടെ 343 മില്യൺ ഡോളറിലധികം സമാഹരിക്കാൻ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. വിശകലന വിദഗ്ധരും നയ നിർമ്മാതാക്കളും പ്രോപ്പർട്ടി മേഖലയെ പിന്തുണയ്ക്കാനും സ്ഥാപനങ്ങളുടെ ന്യായമായ ധനസഹായ ആവശ്യങ്ങൾ നിറവേറ്റാനും ചൈനയുടെ ബാങ്കിംഗ് റെഗുലേറ്റർ വായ്പക്കാരോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ജിഡിപിയുടെ 18-30 ശതമാനം പ്രോപ്പർട്ടി മേഖലയാണെന്ന് കണക്കാക്കപ്പെടുന്നത്.

Story Highlights: Asia’s Richest Woman Loses More Than $12 Billion In China Property Crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here