കരുവന്നൂർ ബാങ്ക് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിൽ വേഗതക്കുറവ്; സിപിഐ

കരുവന്നൂർ ബാങ്ക് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിൽ വേഗതക്കുറവെന്ന് സിപിഐ . പണം തിരിച്ചുനൽകുന്ന നടപടി വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിക്ഷേപകർക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. ഇത് പരിഹരിക്കാനുള്ള ഇടപെടൽ വേണം. ഈ വിഷയം വച്ച് സഹകരണ പ്രസ്ഥാനത്തെ ആകെ തകർക്കുന്ന നടപടി ശരിയല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് വ്യക്തമാക്കി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സർക്കാർ ഇടപെടണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു . സർക്കാർ പ്രഖ്യാപനങ്ങളിൽ വ്യക്തത വേണം. ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം വന്നിട്ടും പ്രഖ്യാപനങ്ങൾ മാത്രം. നിക്ഷേപകരുടെ പണം തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിൽ വ്യക്തത വേണം. വിവിധ ആവശ്യങ്ങൾക്ക് നിക്ഷേപകർക്ക് പണം ലഭിക്കാൻ സർക്കാർ ഇടപെടൽ നടത്തണം. നിക്ഷേപകർക്ക് അലയേണ്ടുന്ന അവസ്ഥ ഉണ്ടാകരുതെന്നും സിപി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം ലഭിക്കാൻ സർക്കാർ ഇടപെടണമെന്ന് സിപിഐ
ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരള ബാങ്ക് 25 കോടി രൂപ അനുവദിക്കും. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ നടപടി സ്വീകരിക്കും. കൺസോർഷ്യം ഇനി നടക്കില്ല. ആർബി ഐ തടസം നിന്നു. ചികിത്സാ പണം നൽകാത്തത് ഒറ്റപ്പെട്ട സംഭവമാണ്. പരിശോധിച്ച് നടപടി സ്വീകരിക്കും. നിക്ഷേപർക്ക് ആശങ്ക വേണ്ടെന്നും പൂർണ്ണ സുരക്ഷ സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി വി വാസവൻ ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights: CPI About Karuvannur Bank Fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here