‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ; കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

മന്ത്രിമാർക്കെതിരെ കൊല കുറ്റത്തിന് കേസ് എടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുണ്ടും സാരിയുമുടുത്ത കാലന്മാർ ആണ് മന്ത്രിമാർ. ബിന്ദു എന്ന അമ്മ രോഗം വന്ന് മരിച്ചതല്ല. രോഗിക്ക് കൂട്ടിരിക്കാനായി പോയി സർക്കാരിന്റെ കൊടുകാര്യസ്ഥതയിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയാണ്. അവരെ തിരിഞ്ഞ് നോക്കാനോ ഒരു വാക്കിന്റെ ആശ്വാസം എങ്കിലും നൽകാനോ സർക്കാർ തയ്യാറാകണ്ടേ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
സർക്കാരിന് ഇവിടെ വരാൻ കഴിയാത്തത് കുറ്റബോധം കൊണ്ടാണ്. നമ്പർ വൺ കേരളത്തിന്റെ ഭാഗമല്ലേ ബിന്ദു. ചികിത്സയ്ക്ക് പോയി മരണമടയുന്ന ആളുകളുടേത് കൊലപാതകമായി രജിസ്റ്റർ ചെയ്താൽ കേരളത്തിലെ ഏറ്റവും വലിയ കൊലയാളി മന്ത്രി വീണ ജോർജെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു.
അതേസമയം പ്രതിഷേധം കനക്കുന്നതിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് സിപഐഎമ്മും മന്ത്രിമാരും പ്രതിരോധമൊരുക്കി. മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ തള്ളി. കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ.
Story Highlights : Rahul Mankoottathil demands murder case against ministers in Kottayam Medical College accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here