Advertisement

ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി ഒപ്പം മമിതയും, ‘പ്രേമലു’വിന് ശേഷം ഗിരീഷ് എ ഡി, ‘ബത്ലഹേം കുടുംബ യൂണിറ്റ്’വരുന്നു

12 hours ago
3 minutes Read

മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റി’ൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘പ്രേമലു’ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് സംവിധായകൻ.

‘കുമ്പളങ്ങി നൈറ്റ്സ്’ മുതല്‍ ‘പ്രേമലു’ വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയവയാണ്. വൻ വിജയമായി മാറിയ ‘പ്രേമലു’വിന് പിന്നാലെ ഭാവന പ്രൊഡക്ഷൻ നമ്പർ – 6 ആയി വരാനിരിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാന്‍റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.

വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം. പിആർഒ: ആതിര ദിൽജിത്ത്.

Story Highlights :Nivin Pauly and Mamita with Bhavana Studios, after ‘Premalu’, Girish AD, ‘Bathlahem Kudumba Unit’ is coming

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top