വിവാഹ വാഗ്ദാനം നൽകി പീഡനം; ബസ് ഡ്രൈവർ പിടിയിൽ

യുവതികളെ വിവാഹം വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും, പണവും, സ്വർണ്ണവും തട്ടിയെക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) റിമാൻഡ് ചെയ്തത്.
കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമാണ് ഇരകൾ. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൽ യാത്രക്കാരുമായി സൗഹൃതം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു.
ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് പൊലീസ് പിടിച്ചെടുത്തത്. ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും, സ്വർണ്ണവും ഉൾപ്പെടെ തട്ടിയെടുത്ത പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവലായിരുന്ന പ്രതി നൽകിയ മുൻകൂർ ജാമ്യം പരിഗണിക്കവെയാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്.
Story Highlights: sexual harassment bus driver arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here