Advertisement

വി.ഡി. സതീശനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു വേദിയിൽ

July 29, 2022
2 minutes Read
vd satheesan mullappally ramachandran

ചിന്തൻ ശിബിരത്തിലെ വിട്ടുനിൽക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയിൽ. കോഴിക്കോട് ഡിസിസിയിൽ കോൺഗ്രസ് പ്രസിഡൻ്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയിൽ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും തമ്മിൽ ആദ്യം പരിചയം പുതുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമപ്രവർത്തകരോടും മറ്റും സതീശൻ സംസാരിച്ചു. എന്നാൽ വേദിയിൽ ഒരുമിച്ചിരിക്കെ ഇരുവരും തമ്മിൽ സംസാരിച്ചു. (vd satheesan mullappally ramachandran)

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാൻ താത്പര്യമില്ല. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനത്തെ വിമർശിച്ച അദ്ദേഹം കെകെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ അപലപിച്ചു.

Read Also: മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരില്‍ പങ്കെടുക്കേണ്ടതായിരുന്നു: രമേശ് ചെന്നിത്തല

“ചിന്തൻ ശിബിരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അതിൻ്റെ പ്രാധാന്യം, ചിന്തൻ ശിബിരത്തിലെടുക്കുന്ന തീരുമാനങ്ങളുടെ ഗൗരവം എനിക്ക് നന്നായി അറിയാം. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനാവാതെ പോയല്ലോ എന്ന ദുഖം എന്നെ അലട്ടുന്നുണ്ട്. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. പങ്കെടുക്കാത്തതിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും. കോഴിക്കോട് ഡിസിസി പ്രസിഡൻറ് മാത്രമാണ് ക്ഷണിച്ചത്. പങ്കെടുക്കാൻ കഴിയാത്തതിൽ മനോവ്യഥയുണ്ട്. പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എനിക്കത് അങ്ങേയറ്റം മനോവ്യധയുണ്ടാക്കി. പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ മാധ്യമങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എൻ്റെ സത്യസന്ധത സോണിയ ഗാന്ധിക്ക് അറിയാം. രാഷ്ട്രീയം സോണിയ ഗാന്ധിക്ക് അറിയാം. എൻ്റെ വീട്ടിൽ നടന്ന പരിപാടിയാണ്. വിട്ട് നിൽക്കേണ്ടി വന്നതിൽ ദുഃഖമുണ്ട്.”- മുല്ലപ്പള്ളി വ്യക്തമാക്കി.

Story Highlights: vd satheesan mullappally ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top