ഖത്തറിൽ പുതിയ ഏഴ് ബസ്റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു

ഖത്തറിൽ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഏഴ് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഗവൺമെന്റിന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്താ(കർവ)ണ് പുതിയ പ്രഖ്യാപനം നടത്തിയത്.റൂട്ട് ക്രമീകരണത്തിന്റെ ഭാഗമായി രണ്ട് റൂട്ടുകൾ ഒഴിവാക്കിയിട്ടുമുണ്ട്. റൂട്ട് നമ്പർ 32, 201 എന്നിവയാണ് ഒഴിവാക്കിയത്.(7 new bus routes in qatar)
Read Also: ഇടുക്കിയില്‍ നേരിയ ഭൂചലനം; രണ്ടു തവണ ഭൂചലനമുണ്ടായെന്ന് റിപ്പോര്‍ട്ട്
ജൂലൈ 31 മുതൽ ഈ റൂട്ടുകളിൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകളും പുതുതായി തുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അതേസമയം, 2022 ജൂലൈ 31 മുതൽ മുവാസലാത്ത് ഏഴ് പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. പുതിയ ബസ് റൂട്ടുകളിൽ ഇവ ഉൾപ്പെടുന്നു: L509, L524, L529, R705, T603, T607, T611. M210, M302, M311, M315 എന്നിവയുൾപ്പെടെ പുതിയ മെട്രോലിങ്ക് റൂട്ടുകളും അവതരിപ്പിക്കും. ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ മുതൽ ന്യൂ ഇൻഡസ്ട്രിയൽ ഏരിയ വരെ, അൽ റുവൈസ് മുതൽ അൽ ഖോർ മാൾ, അൽ ഗരാഫ ബസ് സ്റ്റേഷൻ മുതൽ അൽ മതർ അൽ ഖദീം മെട്രോ സ്റ്റേഷൻ എന്നിവയും ഉൾപ്പെടുന്നു.
Story Highlights: 7 new bus routes in qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here