ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് എന്റര്‍ടെയിനര്‍ (ഫീമെയില്‍) അനാര്‍ക്കലി മരിക്കാര്‍

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ ബെസ്റ്റ് എന്റര്‍ടെയിനര്‍ (ഫീമെയില്‍) പുരസ്‌കാര നേട്ടത്തില്‍ നടി അനാര്‍ക്കലി മരിക്കാര്‍. അഭിനേത്രിയായും ഗായികയായും തിളക്കമാര്‍ന്ന വിജയം കൈവരിച്ച താരത്തെ നിറകയ്യടികളോടെയാണ് സോഷ്യല്‍ മിഡിയ ഏറ്റെടുത്തിരിക്കുന്നത്.
ശക്തമായ കഥാപാത്രങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ അനാര്‍ക്കലി മരക്കാര്‍ സോഷ്യല്‍മീഡിയയിലും സജീവ സാന്നിദ്ധ്യമാണ്. അഭിപ്രായ പ്രകടനങ്ങളും ചിത്രങ്ങളും ഗാനങ്ങളും സോഷ്യല്‍മീഡിയ ഇടങ്ങളില്‍ ഇതിനോടകം ശ്രദ്ധനേടിയ കലാലോകത്തെ താരത്തിളക്കമാണ് അനാര്‍ക്കലി.
1 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം അനാര്‍ക്കലിക്കുള്ളത്. തന്റെ യാത്രാ, സിനിമാ വിശേഷങ്ങളെല്ലാം സോഷ്യല്‍ മിഡിയയില്‍ പങ്കുവയ്ക്കുന്ന അനാര്‍ക്കലിയുടെ ഫോട്ടോഷൂട്ടുകളും ഏറെ വൈറലാകാറുണ്ട്.
Story Highlights: anarkali marikar best entertainer twentyfour news social media awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here