ഫ്ളവേഴ്സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്കാരം; ബെസ്റ്റ് ഫാഷൻ കണ്ടന്റ് ക്രിയേറ്ററായി രേഷ്മ സെബാസ്റ്റ്യൻ

ഫ്ളവേഴ്സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്കാരത്തില്‍ ഇന്‍സ്റ്റഗ്രാം ബെസ്റ്റ് ഫാഷൻ കണ്ടന്റ് ക്രിയേറ്റർ ആയി രേഷ്മ സെബാസ്റ്റ്യൻ. ആധുനീക ഫാഷൻ സങ്കൽപ്പങ്ങൾ അവതരണമികവിലൂടെ നവമാധ്യമങ്ങളിലേക്കെത്തിച്ചവരിൽ പ്രധാനിയായ രേഷ്മ സെബാസ്റ്റ്യനെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്.
161k ആളുകൾ രേഷ്മ സെബാസ്റ്റ്യനെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പിന്തുടരുന്നുണ്ട്. ചിത്രങ്ങളും വിഡിയോകളും ജനശ്രദ്ധയാകർഷിക്കുന്ന തരത്തിലവതരിപ്പിച്ചതിലൂടെ വലിയ ആരാധകരെയാണ് രേഷ്മ സെബാസ്റ്റ്യൻ സൃഷ്ടിച്ചെടുത്തത്. നൂതന ഫാഷൻ സംസ്കാരത്തിന് വഴികാട്ടിയായിത്തിളങ്ങുന്ന രേഷ്മ സെബാസ്റ്റ്യനാണ് ഇത്തവണത്തെ ബെസ്റ്റ് ഫുഡ് കണ്ടന്റ് ക്രിയേറ്റർ ഫ്ളവേഴ്സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്കാരം.
Story Highlights: Flowers- twentyfour social awards Fashion content creator Reshma Sebastian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here