ഫ്‌ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ഇന്‍സ്റ്റഗ്രാം റീല്‍സ് സ്റ്റാറായി ഹര്‍ഷ പാത്തു

വരകളിലൂടെ വിസ്മയം തീര്‍ത്ത് ഫ്‌ളവേഴ്‌സ് സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് സ്റ്റാര്‍ ആയി ഹര്‍ഷ പാത്തു. അതിശയിപ്പിക്കുന്ന വരകളിലൂടെ വിസ്മയം തീര്‍ത്ത് സോഷ്യല്‍ മിഡിയയില്‍ തിളങ്ങിയ ഹര്‍ഷ പാത്തു പെയിന്റിലൂടെയും ബ്രഷുകളിലൂടെയും ആയിരക്കണക്കിന് ഫോളോവേഴ്‌സിനെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
143k ആളുകള്‍ ഹര്‍ഷയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് പിന്തുടരുന്നുണ്ട്. ഈ ചിത്രകാരി അപ്രതീക്ഷിതമായി വരച്ചുനല്‍കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിസ്മയമായി മാറുന്നുണ്ട്. ഓരോ ചിത്രങ്ങള്‍ക്കും ആയിരം വാക്കുകളുടെ വിലയുണ്ട് എന്ന് തെളിയിച്ച ഹര്‍ഷ നവമാധ്യമങ്ങളിലെ ശ്രദ്ധേയസാന്നിധ്യമാണ്. ചിത്രകലയില്‍ മാത്രമല്ല തന്റെ കരങ്ങളാല്‍ ചമയ വിസ്മയവും സമ്മാനിച്ച ബഹുമുഖപ്രതിഭയ്ക്കാണ് ഇത്തവണത്തെ ഫഌവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം ഇന്‍സ്റ്റഗ്രാം റീല്‍സ് സ്റ്റാര്‍.
Story Highlights: flowers twentyfour social awards harsha pathu reels star
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here