Advertisement

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി; കേസെടുത്ത് കൊയിലാണ്ടി പൊലീസ്

July 30, 2022
2 minutes Read
sexual harassment complaint against writer civic chandran

സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പൊലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.(sexual harassment complaint against writer civic chandran)

മറ്റൊരു പീഡന പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Also: ബല്‍റാമിനെ പിന്തുണച്ച് സിവിക് ചന്ദ്രന്റെ പോസ്റ്റ്; ഒടുവില്‍ അക്കൗണ്ട് പൂട്ടിച്ചു

പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Story Highlights: sexual harassment complaint against writer civic chandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top