ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന എംഎൽഎയ്ക്ക് ഇഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാളിലെ കല്യാണി സോൾവെക്സ് കമ്പനിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. തൃണമൂൽ കോൺഗ്രസ് എംഎൽഎ കൃഷ്ണ കല്യാണിയാണ് കമ്പനിയുടെ ചെയർമാൻ. ടിവി ചാനലുകൾക്ക് നൽകിയ പരസ്യവുമായി ബന്ധപ്പെട്ടതാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സസ്‌പെൻഷനിലായ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ എസ്.എസ്.സി അഴിമതി വിവാദങ്ങൾ തുടരുന്നതിനിടെയാണ് കൃഷ്ണ കല്യാണിയെ കേന്ദ്ര അന്വേഷണ ഏജൻസി വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ പാർട്ടിയിലേക്ക് കൂറുമാറുന്നതിന് മുമ്പ് കല്യാണി ബിജെപിക്കൊപ്പമായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും നിയമസഭയിൽ നിന്ന് രാജിവെക്കാതെ തൃണമൂലിലേക്ക് കൂറുമാറി. തൃണമൂലിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമാണ് അദ്ദേഹം.
ഭക്ഷ്യ ഉൽപന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ 2002 ലാണ് കല്യാണി സോൾവെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിതമായത്. 2018-19, 2019-20, 2021-22 കാലയളവിൽ കൊൽക്കത്ത ടെലിവിഷൻ, റോസ് ടിവി ചാനലുകൾ വഴി നടത്തിയ പരസ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാനലുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നാണ് ആരോപണം.
Story Highlights: Trinamool MLA Who Defected From BJP In Probe Agency Scanner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here