‘ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം’; ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ഭാര്യ

യുഎസിലെ ഡേകെയറിൽ വെച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ഭാര്യ. താൻ നടത്തുന്ന ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് മുൻ പൊലീസ് ഓഫീസറായ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചത്.ഷൻടേരി ബാൾട്ടിമോര്‍ കൗണ്ടിയിൽ ലിൽ കിഡ്സ് എന്ന പേരിൽ ഡേ കെയര്‍ നടത്തുകയാണ്. വീംസിനെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തിലേറ്റത്. ഇയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആശുപത്രി മുറിക്ക് പുറത്ത് പൊലീസ് കാവലുണ്ട്.(woman shot husband who sexually abused students)
13 ലൈംഗികാതിക്രമക്കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇതിൽ മൂന്നെണ്ണം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമമാണ്. “കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും” ദുരുപയോഗം ചെയ്തതിന് ജെയിംസ് വീംസിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ 57 കാരനായ ജെയിംസ് വീംസിനെതിരെ ലൈംഗികാതിക്രമക്കേസ് നേരത്തേ ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാര്യക്കെതിരെ കൊലപാതശ്രമത്തിനും തോക്ക് കൈവശം വച്ചതടക്കമുള്ള കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. വെടിവെപ്പ് നടന്ന ഹോട്ടൽ മുറിയിൽ നിന്ന് ഒരു നോട്ട് ബുക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ആ കുട്ടികൾക്ക് നീതി ലഭിക്കണമെന്നും പുസ്തകത്തിലെഴുതിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസ് സംബന്ധിച്ച് ഭാര്യയും ഭര്‍ത്താവും തമ്മിൽ സംസാരാമുണ്ടായി. ഇതിന് പിന്നാലെ 50 കാരിയായ ഭാര്യ ഷൻടേരി വീംസ് ഇയാൾക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Story Highlights: woman shot husband who sexually abused students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here