Advertisement

യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യാനോ; ഇന്ന് കളിച്ചേക്കും

July 31, 2022
2 minutes Read
cristiano ronaldo manchester united

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീസീസൺ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന താരം ടീം വിടുമെന്ന റിപ്പോർട്ടുകളും സജീവമാണ്. ഈ അവസരത്തിലാണ് ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവ്. നാളെ റയോ വയ്യക്കാനോയ്ക്കെതിരായ പ്രീസീസൺ മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിച്ചേക്കും. താൻ ഞായറാഴ്ച കളിക്കുമെന്ന് താരം തന്നെ അറിയിച്ചിരുന്നു. (cristiano ronaldo manchester united)

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ചെൽസിയോട് അപേക്ഷിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ രംഗത്തെത്തിയിരുന്നു. ബയേൺ മ്യൂണിക്ക്, ചെൽസി എന്നീ ടീമുകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും ഇരു ക്ലബുകളും ഇത് തള്ളി രംഗത്തെത്തിയിരുന്നു.

Read Also: ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെയെത്തി

ക്രിസ്റ്റാനോ റൊണാൾഡോ ക്ലബിൽ തുടരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ആവർത്തിച്ചിരുന്നു. ഈ സീസണു ശേഷവും താരം ക്ലബിൽ തുടരുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. യുണൈറ്റഡിലെ കരിയർ മതിയാക്കി ക്രിസ്റ്റ്യാനോ മറ്റ് ക്ലബുകളിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചുനാളായി വരുന്നുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ഇനി യുണൈറ്റഡിൽ കളിക്കാൻ താത്പര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിനാണ് ടെൻ ഹാഗിൻ്റെ പ്രതികരണം.

“ക്രിസ്റ്റ്യാനോ റൊണാൾഡോ വില്പനയ്ക്കില്ല. ഞാൻ അദ്ദേഹത്തിനൊപ്പമാണ് കാര്യങ്ങൾ തീരുമാനിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. സാഹചര്യങ്ങൾക്ക് മാറ്റമൊന്നുമില്ല. എനിക്ക് കൃത്യമായ അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഒരു സീസണിലേക്ക് കൂടി തുടരാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഈ സീസണു ശേഷവും അദ്ദേഹം ക്ലബിൽ തുടർന്നേക്കും.”- ടെൻ ഹാഗ് പറഞ്ഞു.

Story Highlights: cristiano ronaldo manchester united

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top