കരുവന്നൂര്‍ തട്ടിപ്പ്; ഭരണസമിതിയാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് മുന്‍ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രന്‍

കരുവന്നൂര്‍ തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് മുന്‍ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രന്‍. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഭരണസമിതിയാണ് എല്ലാത്തിനും ഉത്തരവാദി. ക്രമക്കേട് കാട്ടിയവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. താന്‍ ബാങ്കിന്റെ കാര്യങ്ങളില്‍ ഇടപെടാറില്ല. സെക്രട്ടറിയാണ് ബാങ്കിന്റെ കാര്യങ്ങളില്‍ പൂര്‍ണ്ണ ഉത്തരവാദി.
താന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണെന്നും സി.കെ.ചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഇതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ സിപിഎം – സിപിഐ നേതൃത്വങ്ങള്‍ക്കെതിരെ
പത്താം പ്രതി ലളിതകുമാരന്‍ രംഗത്തെത്തി. ബാങ്കില്‍ കൃത്രിമങ്ങള്‍ ബോര്‍ഡ് മെമ്പര്‍മാര്‍ അറിഞ്ഞിരുന്നില്ല. ബോര്‍ഡ് മീറ്റിംഗിന് സെക്കന്‍ഡുകള്‍ക്ക് മുന്‍പ് മാത്രമാണ് മിനിറ്റ്സ് ബുക്ക് വന്നിരുന്നത്. സമയം തികയില്ലെന്ന പേരില്‍ തീരുമാനങ്ങള്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നു രീതി. അതില്‍ എന്തൊക്കെ എഴുതിചേര്‍ത്തുവെന്ന് അറിഞ്ഞിരുന്നില്ല. ക്രൈംബ്രാഞ്ച് മിനിറ്റ്സ് ബുക്ക് കാണിക്കുമ്പോഴാണ് കാര്യങ്ങള്‍ അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി സുനില്‍കുമാറാണ് മുഴുവന്‍ കൃത്രിമവും കാണിച്ചത്. സുനില്‍കുമാര്‍ ഒറ്റയ്ക്ക് അത് ചെയ്യില്ല. പിന്നില്‍ പാര്‍ട്ടിക്കാരുടെ ഇടപെടല്‍ ഉണ്ട്. സിപിഐഎം നേതാക്കളുമായി മുന്‍ ബാങ്ക് സെക്രട്ടറി സുനില്‍കുമാറിന് അടുത്ത ബന്ധമുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രനാണ് സുനില്‍കുമാറിന് പിന്നിലെന്ന് പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.
Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ സിപിഎം – സിപിഐ നേതൃത്വങ്ങള്‍ക്ക് പങ്ക്; പത്താം പ്രതി ലളിതകുമാരന്‍
അതേസമയം കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ തുറന്നടിച്ച് മുന്‍ ഭരണസമിതിയംഗം രംഗത്തുവന്നു. ആദ്യമായി ക്രമക്കേട് പാര്‍ട്ടിക്കകത്ത് റിപ്പോര്‍ട്ട് ചെയ്തത് താനെന്ന് ജോസ് ചക്രാമ്പിള്ളി ട്വന്റിഫോറിനോട് പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയെയും ഏരിയ കമ്മിറ്റിയെയും മറികടന്ന് ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നല്‍കി. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ബാങ്ക് ഭരണസമിതിയുടെ സബ് കമ്മിറ്റി ചേര്‍ന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Former Secretariat Member CK Chandran On Karuvannur Bank Fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here