പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്; ആരോഗ്യപ്രവർത്തകരുടെ അവധികൾ റദ്ദാക്കി

പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്. ഇന്ത്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഉത്തരവുണ്ട്.
“ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും എല്ലാ അവധികളും റദ്ദാക്കിയിട്ടുണ്ട്, അവധിയിൽപോയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്,” ആശുപത്രികളും രക്ഷാ സേവനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു
പാകിസ്താനിലെ ബഹവൽപൂർ, കോട്‌ലി, മുസാഫറാബാദ്, ബാഗ്, മുരിദ്കെ എന്നീ സ്ഥലങ്ങളിൽ ഇന്ത്യൻ സൈന്യം വ്യോമാക്രമണം നടത്തിയതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രഖ്യാപനം.
പാകിസ്താന്റെ ഒൻപത് ഭീകര താവളങ്ങളാണ് ഇന്ന് പുലർച്ചയോടെ ഇന്ത്യൻ സൈന്യം തകർത്തത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്‍റെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‍രികെ ഹാഫിസ് സയ്യിദിന്‍റെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്‍റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്.
Story Highlights : Punjab declares emergency after Indian attack, closes schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here