Advertisement

സംസ്ഥാനത്ത് മലയോര മേഖലകളില്‍ പെരുമഴ; കനത്ത ജാഗ്രത

July 31, 2022
2 minutes Read

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്‍പ്പെടെ നിലനില്‍ക്കുകയാണ്. കനത്ത മഴയില്‍ മലപ്പുറം ജില്ലയിലും കൊല്ലം ജില്ലയിലും രണ്ടുപേര്‍ മരിച്ചു. സംസ്ഥാനത്ത് പലയിടത്തും വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. (heavy rain kerala kottayam thiruvananthapuram kollam pathanamthitta districts)

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളില്‍ മണിക്കൂറുകളായി മഴ കനക്കുന്നു. വാകക്കാട് രണ്ടാറ്റുമുന്നിയില്‍ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ കരിനിലത്ത് തോട് കര കവിഞ്ഞു.

Read Also: മലവെള്ളപ്പാച്ചിലില്‍ മരണം; അച്ചൻകോവിലിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

തിരുവനന്തപുരത്തെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. മൂലമറ്റം വലകെട്ടിയില്‍ ഉരുള്‍പൊട്ടലുണ്ടായെങ്കിലും ആളപായമില്ല. മൂലമറ്റം, മൂന്നുങ്കവയല്‍, മണപ്പാടി പ്രദേശത്തെ വീടുകളില്‍ വ്യാപകമായി വെള്ളം കയറി.

പത്തനംതിട്ടയിലെ കൊക്കാതോട്ടില്‍ കാര്‍ ഒഴുക്കില്‍പ്പെടുന്ന അവസ്ഥയുമുണ്ടായി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. പത്തനംതിട്ട കൊല്ലമുള്ള വില്ലേജില്‍ പലകക്കാവില്‍ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ പൊക്കണാമറ്റത്തില്‍ അദ്വൈതിനെ കാണാതായി. കൂടെയുണ്ടായിരുന്ന യുവാവ് നീന്തി രക്ഷപ്പെടുകയായിരുന്നു.

Story Highlights: heavy rain kerala kottayam thiruvananthapuram kollam pathanamthitta districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top