Advertisement

വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിശ്ചയിക്കണം; പ്രമേയവുമായി കെസിബിസി

July 31, 2022
Google News 2 minutes Read

വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിശ്ചയിക്കണമെന്ന് കെസിബിസി പ്രമേയം. ബഫര്‍സോണ്‍ വിഷയത്തില്‍ സംഘടിപ്പിച്ച അതിജീവന സമ്മേളനത്തിലാണ് പ്രമേയം. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്ത ദേശീയ ഉദ്യാനങ്ങളുടേയും അതിര്‍ത്തി പുനര്‍നിശ്ചയിക്കണമെന്ന് കെസിബിസി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്ത ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടേയും വിവരങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. അന്തിമ വിജ്ഞാപനത്തിന്റെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചില്ല എന്നതിന്റെ കൂടുതല്‍ തെളിവുകളും ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. ഈ വിവരങ്ങളുള്‍പ്പെടെയാണ് കെസിബിസി യോഗത്തില്‍ പ്രമേയമായി അവതരിപ്പിക്കപ്പെട്ടത്. (kcbc against state government in buffer zone )

അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്ത ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടേയും അതിര്‍ത്തി പുനര്‍നിശ്ചയിക്കുന്നതിന് ഇടപെടല്‍ നടത്താന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂര്‍ത്തിയാകൂ. എന്നാല്‍ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളില്‍ കൊട്ടിയൂര്‍ ഒഴികെ ഒരിടത്തും വന്യജീവിത സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 18 മുതല്‍ 26എ വരെ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇത്തരം പ്രദേശങ്ങള്‍ നാഷ്ണല്‍ വൈല്‍ഡ്‌ലൈഫ് ബോര്‍ഡിന്റെ പൂര്‍ണ അധീനതയില്‍ വരു എന്ന് നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്.

Read Also: പൊലീസുകാർക്കായി ഡിജിപിയുടെ അദാലത്ത്; പൊലീസുകാരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം

1991 ന് മുമ്പ് പ്രഖ്യാപിച്ച വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും സെക്ഷന്‍ 26 ബാധകമല്ല എന്നാണ് സര്‍ക്കാര്‍ വാദം പക്ഷെ നിയമപ്രകാരം സെക്ഷന്‍ 18, 18 ബി എന്നിവ പൂര്‍ത്തീകരിച്ച് സെറ്റില്‍മെന്റ് ഓഫീസര്‍മാരെ നിയമിച്ച മേഖലയ്ക്കാണ് ഈ ഒഴിവ് നല്‍കിയത് മാത്രമല്ല സെക്ഷന്‍ 19 മുതല്‍ 25 വരെ പൂര്‍ത്തീകരിക്കാന്‍ ബാധ്യതയുമുണ്ട്. ട്വന്റിഫോര്‍ പുറത്തുവിട്ട വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ വിഷയത്തില്‍ നടത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Story Highlights: kcbc against state government in buffer zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here