ഈ സർക്കാരാണോ സിൽവർ ലൈൻ കൊണ്ടുവരുന്നത്?; പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ സർക്കാരിന് അനാസ്ഥ; പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ സർക്കാരിന് അനാസ്ഥയെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പഠിക്കാൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് കേരളത്തിൽ. ഈ സർക്കാരാണ് സിൽവർ ലൈൻ കൊണ്ടുവരുന്നത് എന്നതാണ് വിരോധാഭാസമെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് സമാപന സമ്മേളനം ‘വേര്’ ഉദഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(P K Kunhalikutty against plus one admission)
വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷൻ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചു. എന്നാൽ സൈറ്റിൽ പ്രവേശിച്ച ഭൂരിഭാഗം വിദ്യാർത്ഥികൾക്കും സെർവർ ഡൌൺ ആയതിനാൽ തിരുത്തൽ വരുത്തുന്നതിന് കഴിഞ്ഞില്ല.
അതേസമയം സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ 5 മണി വരെയാണ് സമരം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
Story Highlights: P K Kunhalikutty against plus one admission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here