ആർത്തവം അശുദ്ധമല്ല; കപ്പ് ഓഫ് ലൈഫിനെപ്പറ്റി രാഹുൽ മാങ്കൂട്ടത്തിൽ

24 മണിക്കൂറിൽ 1 ലക്ഷം മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്ന കപ്പ് ഓഫ് ലൈഫിനെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ. ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജനപ്രതിനിധിയായ ഹൈബി ഈഡൻ എം.പിയാണ് ഈ പദ്ധതിയെ ജനകീയവും പ്രാവർത്തികവുമാക്കാൻ മുന്നിൽ നിന്ന് നയിക്കുന്നതെന്നും രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആർത്തവം അശുദ്ധവും ആർത്തവം വന്ന സ്ത്രീയെ മാറ്റിപ്പാർപ്പിച്ചിരുന്ന കാലത്ത് നിന്നും നാമേറെ മുന്നോട്ട് നടന്നിട്ടും കുടഞ്ഞു കളയാത്ത ചില ചിന്തകളിപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നവരുണ്ട്. അവരിലേക്ക് ഒരു പുതു സന്ദേശമെത്തുന്നതോടൊപ്പം ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനമാണ് കപ്പ് ഓഫ് ലൈഫ്.
Read Also: സുകുമാരക്കുറുപ്പിനെ ഒരു മാസം കൊണ്ട് കിട്ടിയോ? ഇപി ജയരാജനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ഈ പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറിൽ 1 ലക്ഷം മെൻസ്ട്രുവൽ കപ്പുകൾ ആണ് വിതരണം ചെയ്യുന്നത്. ദിനേന കുതിക്കുന്ന നഗരത്തിന് ഒരു ചുവട് മുന്നിൽ നടക്കുന്ന ജനപ്രതിനിധിയായ ഹൈബി ഈഡൻ എം.പിയാണ് ഈ പദ്ധതിയെ ജനകീയവും പ്രാവർത്തികവുമാക്കാൻ മുന്നിൽ നയിക്കുന്നത്. നവ ആശയങ്ങൾ എറണാകുളത്തെ മുന്നോട്ടു നയിക്കട്ടെയെന്നാശംസിക്കുന്നു.
Story Highlights: Rahul Mamkootathil with a Facebook post about menstruation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here