ഒരുകാലത്ത് കൈയിലുണ്ടായിരുന്നത് വെറും 18 രൂപ; ഇന്ന് ബോളിവുഡ് താരത്തിന്റെ വീട് വിലയ്ക്ക് വാങ്ങി രാജ് കുമാർ

ബോളിവുഡ് താരം ഝാൻവി കപൂറിന്റെ വീട് വിലയ്ക്ക് വാങ്ങി രാജ് കുമാർ റാവു. മുംബൈ ജൂഹുവിലെ 44 കോടി രൂപ വിലവരുന്ന അപാർട്ട്‌മെന്റാണ് രാജ്കുമാർ വാങ്ങിയത്.
സാധാരണക്കാരനായിരുന്ന രാജ്കുമാർ റാവു കഠിനാധ്വാനത്തിലൂടെയാണ് ബോളിവുഡ് താരലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയത്. ബാങ്ക് അക്കൗണ്ടിൽ 18 രൂപ മാത്രം വച്ച് ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റും കഴിച്ച് ദിവസങ്ങളോളം താൻ തള്ളി നീക്കിയിട്ടുണ്ടെന്ന് രാജ്കുമാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് നിലയുള്ള ഈ അപ്പാർട്ട്‌മെന്റ് 2020 ലാണ് 39 കോടി രൂപ നൽകി ഝാൻവി സ്വന്തമാക്കിയത്. 3,456 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള അപ്പാർട്ട്‌മെന്റിൽ ആറ് പാർക്കിംഗ് സ്‌പോട്ടുകളുണ്ട്.ഝാൻവി കപൂർ 78 ലക്ഷം രൂപയുടെ സ്റ്റാംപ് ഡ്യൂട്ടി അടച്ച സ്ഥാനത്ത് രാജ്്കുമാറും ഭാര്യ പത്രലേഖയും അടച്ചത് 2.19 കോടി രൂപയാണ്.
ഇതേ ഫ്‌ളാറ്റ് സമുച്ചയത്തിൽ കാജോൾ 11.95 കോടി രൂപയുടെ ഫ്‌ളാറ്റ് വാങ്ങിയിരുന്നു.
Story Highlights: rajkumar buys new flat worth 44 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here