Advertisement

എസ് ഡി പി ഐ സമരത്തിൽ ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നു; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ തയ്യാർ: തോട്ടത്തിൽ രവീന്ദ്രൻ

July 31, 2022
2 minutes Read

ആവിക്കൽ മാലിന്യ പ്ലാന്റ് സംഘടിപ്പിച്ച ജനസഭയിൽ കരുതുകൂട്ടി പ്രശ്നങ്ങളുണ്ടാക്കാൻ ആളുകളെത്തിയെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ 24 നോട്. സ്ത്രീകൾ ഉൾപ്പടെ ബഹളം വെച്ചു.തന്‍റെ കാറിന് നേരെ കല്ലേറുണ്ടായെന്നും എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ 24 നോട് പറഞ്ഞു.(thottathil raveendran mla against avikkal strike)

കോർപറേഷൻ്റെ 75 വാർഡുകളിലെയും വികസന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജനസഭകൾ വിളിച്ചത്. ആവിക്കൽ മാലിന്യ പ്ലാന്‍റ് സംബന്ധിച്ച് ജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയ്യാറാണ്. സാധാരണക്കാരായ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എസ് ഡി പി ഐ ഉൾപ്പടെ സമരത്തിൽ ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി.

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനസഭയിൽ സംഘർഷമുണ്ടായിരുന്നു. ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജ്ജും ഉണ്ടായത്.

Story Highlights: thottathil raveendran mla against avikkal strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top