ലോകാവസാനത്തിൽ മനുഷ്യരൂപം എങ്ങനെയാകും? ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഞെട്ടിക്കുന്ന സെൽഫികൾ

മതാചാരപ്രകാരം എല്ലാ വിശ്വാസികളും ലോകാവസാനമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട്. എങ്ങനെയായിരിക്കും ലോകാവസാനമെന്ന് പലപ്പോഴും നമ്മൾ ചർച്ച ചെയ്തിട്ടുമുണ്ട്. ലോകാവസാനത്തിൽ പ്രകൃതി ദുരന്തങ്ങളും മറ്റും സംഭവിച്ച് നിരവധിയാളുകൾ ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടും. അതിനുശേഷം വീണ്ടും കുറച്ച് പേർകൂടി ഭൂമിയിൽ അവശേഷിക്കും. ആ സമയത്തെ അവരുടെ രൂപം എങ്ങനെയായിരിക്കും?. ലോകാവസാനത്തിന് മുമ്പുള്ള ഭൂമിയിലെ ‘അവസാന സെൽഫികൾ’ ഏത് രൂപത്തിലായിരിക്കുമെന്നതിന്റെ ഒരു വിചിത്രമായ പ്രവചനം നടത്തിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി. ( AI predicts ‘last selfies’ on earth before the end of the world )
‘റോബോട്ട് ഓവർലോഡ്സ്’ ടിക് ടോക്കിൽ പങ്കുവച്ച ലോകാവസാന സമയത്തെ സെൽഫി രൂപങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഭൂമിയിലെ അവസാന ചിത്രങ്ങളിൽ ചിലതായിരിക്കും ഇവയെന്ന് പ്രവചിച്ചുകൊണ്ടാണ് ‘റോബോട്ട് ഓവർലോഡ്സ്’ ചിത്രങ്ങൾ പരിചയപ്പെടുത്തുന്നത്. വലുപ്പമുള്ള കണ്ണുകളും നീളമേറിയ വിരലുകളും നീട്ടിവളർത്തിയ മുടിയുമുള്ള ഒരു മനുഷ്യനെയാണ് വിചിത്രമായ ആ ചിത്രങ്ങളിൽ കാണാനാകുന്നത്. സെൽഫിയുടെ പശ്ചാത്തലത്തിൽ ഭൂമി കത്തിയെരിയുന്നതും വ്യക്തമായി കാണാം.
Read Also: ലോകാവസാനത്തിന് ഇനി ഏതാനും വർഷങ്ങൾ മാത്രം ബാക്കി; പ്രവചനവുമായി ശാസ്ത്രലോകം
DALL-E 2 എന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേറ്ററാണ്. അവർ നിർമ്മിച്ച ചിത്രങ്ങളിൽ അപ്പോക്കലിപ്റ്റിക് രംഗങ്ങളാണ് കാണാൻ സാധിക്കുക. അഗ്നിക്ക് സമീപത്തുനിന്ന് മനുഷ്യൻ സെൽഫിയെടുക്കുന്ന ചിത്രങ്ങളാണ് അതിലുള്ളത്. വികൃതമായ അസ്ഥികൂടത്തിന് സമാനമായ മനുഷ്യ രൂപങ്ങളാണ് എല്ലാ ചിത്രങ്ങളിലുമുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് 12.7 ദശലക്ഷം തവണ ആളുകൾ ഇത് കണ്ടു കഴിഞ്ഞു. രസകരമായ കമന്റുകളാണ് ഇതിനെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വരുന്നതൊക്കെയും.
Story Highlights: AI predicts ‘last selfies’ on earth before the end of the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here