Advertisement

ക്രൈം ബ്രാഞ്ച് സംഘം എ.കെ.ജി സെന്ററിൽ; സ്ഥലപരിശോധന നടത്തി

August 1, 2022
2 minutes Read

എ കെ ജി സെന്‍റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് സംഘം എ കെ ജി സെന്‍ററിൽ എത്തി പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എ കെ ജി സെന്‍റർ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് സംഘം എത്തുന്നത്

കേസ് 23 ദിവസം അന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമാണ് . ഇവർക്ക് പ്രതികളെ കണ്ടെത്താൻ ആകാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. എ കെ ജി സെന്‍ററിലെത്തി സ്ഥല പരിശോധന നടത്തിയ സംഘം അന്നത്തെ സംഭവം പുനരാവിഷ്കരിക്കാനും നീക്കം ഉണ്ട്. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തവരെ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും വിളിച്ചു വരുത്തിയേക്കും.

Read Also: ‘പ്രതിയെ കുറിച്ച് ഒരു സൂചന പോലുമില്ല’; എകെജി സെന്റർ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം

എ കെ ജി സെന്റർ ആക്രമണം കോൺഗ്രസ് നടത്തിയതാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആരോപിച്ചിരുന്നു. അതേസമയം എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിക്കും സഹായിക്കും ഉള്ള സി പി ഐ എം ബന്ധത്തിന്‍റെ പേരിൽ അന്വേഷണം പൊലീസ് തന്നെ അട്ടിമറിച്ചെന്ന ആക്ഷേപം ശക്തമാണ്.

Story Highlights: crime branch investigation started in akg centre attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top