Advertisement

സൗദിയിൽ സ്ത്രീകളുടെ ഇഷ്ടപ്രൊഫഷനായി ഡി.ജെ മാറുന്നു; ഇത് വലിയ മാറ്റമെന്ന് സൗദി വനിതകൾ

August 1, 2022
2 minutes Read
More Saudi women opt DJ'ing

സൗദി അറേബ്യയിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ സർവസാധാരണമായി മാറിയിരിക്കുന്നു. പറഞ്ഞുവരുന്നത് മറ്റൊന്നിനെക്കുറിച്ചുമല്ല, ഡിജെയിംഗിനെപ്പറ്റിയാണ് (ഡിസ്‌ക് ജോക്കി). സൗദി അറേബ്യയിലെ പല വനിതകളും സന്തോഷത്തോടെ തെരഞ്ഞെടുക്കുന്ന പ്രൊഫഷനായി ഡിജെ മേഖല മാറിക്കഴിഞ്ഞിരിക്കുന്നു. സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം ഡിജെ പാർട്ടികൾ സർവസാധാരണമായിട്ടുണ്ട്. ( More Saudi women opt DJ’ing )

സൗദിയിലെ സ്ത്രീകളിൽ നല്ലൊരു ശതമാനവും പുതിയ തൊഴിലിടങ്ങൾക്ക് പിന്നാലെയാണ്. കുറച്ചു വർഷങ്ങൾക്ക് മുമ്പുവരെ സൗദിയിൽ ഡിജെയിംഗിനെപ്പറ്റി ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. സൗദി കിരീടവാകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ പുരോ​ഗമനപരമായ നിലപാടിന്റെ ഫലമായാണ് ഇപ്പോഴുണ്ടാകുന്ന വലിയ മാറ്റങ്ങൾ. സൗദിയിലെ സ്ത്രീകളുടെ സ്വപ്‌ന ജോലിയായി ഡിസ്‌ക് ജോക്കി മാറിയിട്ടുണ്ട്. ദുബായ് എക്‌സ്‌പോയിലടക്കം മിന്നിയ വനിതകളിൽ പലരും സൗദിയിൽ നിന്നുള്ളവരാണെന്നത് എത്രപേർക്കറിയാം.

Read Also: ‘തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം’; സൗദിയും ഫ്രാൻസും തമ്മിൽ ധാരണ

സ്ത്രീകൾക്ക് പല തരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയങ്ങളാണ് സൗദി കിരീടവാകാശിയായ മുഹമ്മദ് ബിൻ സൽമാൻ പിന്തുടരുന്നത്. ഡിജെ ജോലിക്കായി നിരവധി പെൺകുട്ടികളാണ് മുന്നോട്ടു വരുന്നത്. പ്രൊഫഷണലായി ഡിജെ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ കുടുംബത്തിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് റിയാദിൽ ഡിജെ ആയി ജോലി നോക്കുന്ന ലുജെയിൻ അൽബിഷി വെളിപ്പെടുത്തിയിരുന്നു. ‘ബേർഡ് പേഴ്‌സൺ’ എന്ന പേരിലുള്ള ലുജെയിനിന്റെ പരിപാടി സൗദിയിൽ ഏറെ ഹിറ്റാണ്.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പുതിയ പരിഷ്കാരങ്ങളെ സ്വാ​ഗതം ചെയ്യുകയാണെന്ന് സൗദിയില വനിതാ ഡി.ജെ ലീൻ നായിഫ് പ്രതികരിച്ചു. ഇസ്‌ലാമിന്റെ സുന്നി പതിപ്പായ വഹാബിസത്തിന് കീഴിൽ ഒരുകാലത്ത് സംഗീതത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. അതിന് തീർത്തും വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സൗദിയിൽ ഉൾപ്പടെ സംഭവിക്കുന്നത്.

Story Highlights: More Saudi women opt DJ’ing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top