‘പരസ്യം കണ്ട് ആരും റമ്മിയിലേക്ക് വരരുത്’; പറയുന്നത് ഓൺലൈൻ റമ്മി പരസ്യത്തിൽ വേഷമിട്ട പ്രതീഷ് കുമാർ

ഓൺലൈൻ റമ്മി ഗെയ്മുകൾ നിരോധിക്കാൻ സർക്കാർ തന്നെ ഇടപെടണമെന്ന് റമ്മി സർക്കിൾ പരസ്യത്തിൽ വേഷമിട്ട പാലക്കാട് എലപ്പുളളി സ്വദേശി പ്രതീഷ് കുമാർ. ഓൺലൈൻ റമ്മിയുടെ അപകടങ്ങൾ സാധാരണക്കാർ തിരിച്ചറിയണം. തന്റെ പരസ്യം കണ്ട് ആരും റമ്മിയിലേക്ക് വരരുത് എന്നാണ് പ്രതീഷ് പറയുന്നത്.
പ്രതീഷിനെ ഓൺലൈൻ റമ്മിയിലൂടെ 1 ലക്ഷം രൂപ നേടിയ ടെക്‌സ്റ്റൈൽ ജീവനക്കാരനായാണ് പരസ്യത്തിൽ അവതരിപ്പിക്കുന്നത്. ഓൺലൈൻ റമ്മി കളിച്ച് പലരും അപകടത്തിൽപ്പെടുന്നുണ്ടെന്നും തന്റെ പരസ്യം കണ്ട് ആരും ഇതിലേക്ക് കടന്ന് വരരുത് എന്നുമാണ് പ്രതീഷ് കുമാർ പറയുന്നത്. സർക്കാർ തന്നെ ഇടപെട്ട് ഇത്തരത്തിലുളള ഗെയ്മുകൾ നിരോധിക്കണമെന്നും പ്രതീഷ് പറയുന്നു. ലെ മെറിഡിയനിലാണ് ഒരു ദിവസം താമസം. വിളിക്കാനും തിരികെ കൊണ്ടുപോകാനും വണ്ടി വരും. 10000 രൂപയും തരുമെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് പരസ്യത്തിലഭിനയിക്കാൻ സമ്മതിച്ചത് എന്നും പ്രതീഷ് പറയുന്നു.
കഞ്ചിക്കോട് സ്പിന്നിംഗ് മില്ലിലെ ജീവനക്കാരനായ പ്രതീഷ് അഭിനയിച്ച പരസ്യമാണ് റമ്മി സർക്കിളിൽ ചലചിത്ര താരങ്ങളുടേതിനേക്കാൾ വൈറലായത്. നേരത്തെ ചിത്രീകരിച്ച പരസ്യമാണെങ്കിലും ഇപ്പോഴാണ് ഏറ്റവും കുടുതൽ ശ്രദ്ധിക്കപ്പെട്ടത്.
Story Highlights: online rummy advertisement pratheesh kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here