Advertisement

ഒറ്റത്തവണ നിക്ഷേപിച്ചാൽ മതി; പ്രതിമാസം പണം നിങ്ങൾക്ക് ലഭിക്കും; പോസ്റ്റ് ഓഫിസ് പദ്ധതി

August 1, 2022
2 minutes Read
post office monthly income scheme

മാസശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണോ നിങ്ങൾ ? എങ്കിൽ കൈയിലുള്ള ചെറിയ നിക്ഷേപം കൊണ്ട് മാസ വരുമാനം നേടാൻ സ്വന്തമാക്കാൻ പോസ്റ്റ് ഓഫിസിൽ ഒരു പദ്ധതിയുണ്ട്. ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടുന്ന പോസ്റ്റ് ഓഫിസ് മന്ത്‌ലി ഇൻകം സ്‌കീമാണ് ഇത്. ( post office monthly income scheme )

നിലവിൽ 6.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്‌കീമിന്റെ പലിശ . ഒരു വ്യക്തിക്ക് 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടിൽ 4.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാവുന്നതിന്റെ പരിധി. സംയുക്ത അക്കൗണ്ടാണെങ്കിൽ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അഞ്ച്് വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി.

Read Also: നിക്ഷേപിക്കുന്നതിന്റെ ഇരട്ടി തിരികെ നൽകും; ഈ പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയുമോ ?

പോസ്റ്റ് ഓഫിസ് മന്ത്‌ലി ഇൻകം പദ്ധതി പ്രകാരം അക്കൗണ്ടിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 വർഷത്തേക്ക് മാസത്തിൽ 1,100 രൂപ ലഭിക്കും. 3.50 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ 1,925 രൂപയാണ് ലഭിക്കുക. വ്യക്തിഗത അക്കൗണ്ടിലെ പരമാവധി നിക്ഷേപമായ 4.5 ലക്ഷം നിക്ഷേപിച്ചാൽ 2,475 രൂപയും സംയുക്ത അക്കൗണ്ടിൽ 9.5 ലക്ഷം നിക്ഷേപിച്ചാൽ 4,950 രൂപയും ലഭിക്കും.

മാസത്തിൽ പലിശ സ്വീകരിച്ചില്ലെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റ് ചെയ്യപ്പെടും. ഇതിന് 4 ശതമാനം പലിശയും ലഭിക്കും.

Story Highlights: post office monthly income scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top