പെരിന്തല്‍മണ്ണയ്‌ക്കൊപ്പം നജീബ് കാന്തപുരം എന്ന പേര് അടയാളപ്പെടുത്തിക്കഴിഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തില്‍

നജീബ് കാന്തപുരം എംഎല്‍എയെ പ്രശംസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ആകുന്നത് ആദ്യ തവണ ആയിട്ടും പെരിന്തല്‍മണ്ണ എന്ന ആ നാടിനൊപ്പം നജീബ് കാന്തപുരം എന്ന പേര് അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നാണ് രാഹുലിന്റെ വിശേഷണം. എംഎല്‍എ എന്നതിന് നജീബ് കാന്തപുരം എന്ന അളവുകോല്‍ തന്നെ നിശ്ചയിച്ചിരിക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.(rahul mankoottathil about najeeb kanthapuram mla)
രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റ്;
ആദ്യ തവണ എംഎല്‍എ ആയിട്ടും നിങ്ങള്‍ പെരിന്തല്‍മണ്ണ എന്ന ആ നാടിനൊപ്പം നജീബ് കാന്തപുരം എന്ന പേര് അടയാളപ്പെടുത്തിക്കഴിഞ്ഞു. കെആര്‍ഇഎ അടക്കമുള്ള മാതൃകാപരമായ ഇനിഷ്യേറ്റീവുകളിലൂടെ എംഎല്‍എ എന്നതിന് നിങ്ങള്‍ നജീബ് കാന്തപുരം എന്ന അളവുകോല്‍ നിശ്ചയിച്ചിരിക്കുന്നു..
നിങ്ങള്‍ ഒരു വലിയ മനുഷ്യനാണ്
നജീബ്ക്ക…
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ പെരിന്തല്‍മണ്ണയില്‍ സൗജന്യ സിവില്‍ സര്‍വീസ് അക്കാദമിക്കാണ് നജീബ് കാന്തപുരം എംല്‍എ തുടക്കമിട്ടിരിക്കുന്നത്. അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോ കൂടി പോസ്റ്റിനൊപ്പം ചേര്‍ത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Read Also: ആർത്തവം അശുദ്ധമല്ല; കപ്പ് ഓഫ് ലൈഫിനെപ്പറ്റി രാഹുൽ മാങ്കൂട്ടത്തിൽ
കേരളത്തിലെ എംഎല്‍എമാരുടെ പ്രവര്‍ത്തനത്തിന്റെ ഹാന്‍ഡ് ബുക്കിന് താനിടുന്ന പേരാണ് നജീബ് കാന്തപുരമെന്നായിരുന്നു ചടങ്ങിന്റെ വേദിയില്‍ വച്ച് ഷാഫി പറമ്പിലിന്റെ പ്രതികരണം. തങ്ങള്‍ക്ക് പോലും അസൂയാവഹമായ വിധത്തിലുള്ള അഭിപ്രായമാണ് ഇക്കാര്യത്തിലുള്ളതെന്ന് മന്ത്രി കെ രാജനും പറഞ്ഞു. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗജന്യ സിവില്‍ സര്‍വീസ് അക്കാദമിയാണ് പെരിന്തല്‍മണ്ണയിലേത്.
Story Highlights: rahul mankoottathil about najeeb kanthapuram mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here