Advertisement

മഴ കനക്കുകയാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കോൺഗ്രസ് എന്നത്തെയും പോലെ മുന്നിട്ടിറങ്ങണം കരുത്തായ്, കരുതലായ് ,കാവലായ്; കെ സുധാകരൻ

August 2, 2022
2 minutes Read

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കാലവർഷം ശക്തിപ്പെടുകയാണ്. ജനം ജാഗ്രത പാലിക്കുക. നദികൾക്കും പുഴകൾക്കും മറ്റ് അപകടസാധ്യതാ മേഖലകൾക്കും സമീപത്ത് ഉള്ളവർ രാത്രികാലങ്ങളിലും ജാഗ്രത പുലർത്തണമെന്നും കെ സുധാകരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.കരുത്തായ്,കരുതലായ്, കാവലായ് ജനങ്ങൾക്കൊപ്പമുണ്ടാകണം നമ്മുടെ പ്രസ്ഥാനം. എന്നത്തെയും പോലെ മഴക്കെടുതികളിൽ ആശ്വാസ പ്രവർത്തനങ്ങളുമായി ഓരോ കോൺഗ്രസ് പ്രവർത്തകനും മുന്നിട്ടിറങ്ങണമെന്ന് കെ സുധാകരൻ കുറിച്ചു.(k sudhakaran about helping peoples during heavy rain)

കെ സുധാകരൻ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കാലവർഷം ശക്തിപ്പെടുകയാണ്. ജനം ജാഗ്രത പാലിക്കുക. നദികൾക്കും പുഴകൾക്കും മറ്റ് അപകടസാധ്യതാ മേഖലകൾക്കും സമീപത്ത് ഉള്ളവർ രാത്രികാലങ്ങളിലും ജാഗ്രത പുലർത്തുക.
മഴക്കെടുതികളിൽ ആശ്വാസ പ്രവർത്തനങ്ങളുമായി ഓരോ കോൺഗ്രസ് പ്രവർത്തകനും മുന്നിട്ടിറങ്ങണം. എന്നത്തെയും പോലെ
കരുത്തായ്,
കരുതലായ് ,
കാവലായ് ജനങ്ങൾക്കൊപ്പമുണ്ടാകണം നമ്മുടെ പ്രസ്ഥാനം.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അവധി-തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. പ്രൊഫഷണൽ കോളജുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിലെ ഇരിട്ടി,തലശേരി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

Story Highlights: k sudhakaran about helping peoples during heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top