ആലപ്പുഴയിൽ കടൽക്ഷോഭത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു

ആലപ്പുഴയിൽ കടൽക്ഷോഭത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു. മറൈൻ എൻഫോഴ്സ്മെൻ്റാണ് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തീരത്തെത്തിച്ചത്. ഇന്ന് മൂന്ന് മണിയോടെ ഇവർ തീരത്തെത്തി. അഴീക്കൽ ഹാർബറിൽ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ട ബോട്ടാണ് തിരയിൽ പെട്ടത്.
ഇന്നലെ വൈകിട്ടോടെ അഴീക്കൽ ഹാർബറിൽ നിന്ന് പുറപ്പെട്ട ബോട്ടിനെ പിന്നീട് കാണാതാവുകയായിരുന്നു. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നീക്കിയിരുന്നെങ്കിലും കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് മറികടന്നാണ് ഇന്നലെ ഈ ബോട്ട് പുറപ്പെട്ടത്. ബോട്ട് കാണാതായ വിവരം കോസ്റ്റ് ഗാർഡ് അറിഞ്ഞു. ഇന്ന് രാവിലെയോടെ അവർ ബോട്ടിനരികെ എത്തി. എന്നാൽ, ബോട്ട് ഉപേക്ഷിച്ചുവരാൻ തങ്ങൾ തയ്യാറല്ലെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു. ഇതിനു പിന്നാലെയാണ് മറൈൻ എൻഫോഴ്സ്മെൻ്റ് എത്തി ബോട്ട് ഉൾപ്പെടെ കരയ്ക്കെത്തിച്ചത്.
Story Highlights: marine enforcement rescued fishermen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here