Advertisement

‘സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണു’; ബി.ജെ.പി. എം.എല്‍.എ.ക്ക് പരുക്ക്

August 2, 2022
3 minutes Read

സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണ് ബി.ജെ.പി. നേതാവും ജെവാര്‍ എം.എല്‍.എ. യുമായ ധീരേന്ദ്ര സിങ്ങിന് പരിക്കേറ്റു. സൈക്കിള്‍ സവാരിക്കിടെയാണ് അദ്ദേഹം കുഴിയിൽ വീണത്. വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നു. കൈമുട്ടിന് സാരമായി പരുക്കേറ്റ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെവാറിലെ ഗ്രീന്‍ഫീല്‍ഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കല്‍ ചര്‍ച്ചകളില്‍ പ്രധാനപങ്കുവഹിച്ചത് ഇദ്ദേഹമാണ്.(mla fell into a pothole on the road in his constituency)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

എം.എല്‍.എ. പതിവ് സൈക്കിള്‍ സവാരിക്കായി പോയതാണെന്നും ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നതായും അനുയായികള്‍ പറഞ്ഞു. കൈമുട്ടിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിവരികയാണെന്നും അദ്ദേഹം ഞായറാഴ്ച ആശുപത്രിയില്‍ തുടരുമെന്നും അനുയായികള്‍ അറിയിച്ചു.കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി 7.30- ഓടെയുണ്ടായ അപകടത്തിലാണ് 55- കാരനായ സിങ്ങിന് പരുക്കേറ്റത്. ഫിറ്റ്നസ് പ്രേമിയായ സിങ് ജെവാറില്‍നിന്ന് രണ്ട് തവണ എം.എല്‍.എയായിട്ടുണ്ട്.

Story Highlights: mla fell into a pothole on the road in his constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top