പാലക്കാട് കുഴല്‍മന്ദം സര്‍വീസ് സഹകരണ ബാങ്കിനെതിരായ ആരോപണം; വാദങ്ങള്‍ തള്ളി ഡിസിസി പ്രസിഡന്റ്

ക്രമക്കേട് ആരോപണം ഉയര്‍ന്നത് പാലക്കാട് കുഴല്‍മന്ദം സര്‍വീസ് സഹകരണ ബാങ്കിനെതിരെയല്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. വര്‍ഷങ്ങളായി മികച്ച രീതിയില്‍ നിക്ഷേപകരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കുഴല്‍മന്ദം സര്‍വീസ് സഹകരണ ബാങ്കെന്ന് എ തങ്കപ്പന്‍ പറഞ്ഞു. കണ്ണന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിക്കെതിരെ നിക്ഷേപകര്‍ രംഗത്തെത്തിയിരുന്നു.( no allegation against kuzhalmannam credit cooperative society says DCC president )
കരുവന്നൂരിന് സമാനമായി പാലക്കാട് കുഴല്‍മന്ദം റൂറല്‍ ക്രെഡിക്ട് സഹകരണ ബാങ്കിലും നിക്ഷേപ തുക ഭരണസമിതി മടക്കി നല്‍കിയില്ലെന്നായിരുന്നു ആരോപണം. പണം മടക്കി ചോദിക്കുമ്പോള്‍ ഇടപാടുകാരെ അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതി ഉയര്‍ന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിനുള്ള ബാങ്കിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഉപഭോക്താക്കളില്‍ പലരും നിക്ഷേപത്തുക മടക്കിക്കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ആരംഭിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഒരു വര്‍ഷമായിട്ടും എവിടേയും എത്തിയിട്ടില്ല. എത്രയും വേഗം ഭരണസമിതിക്കെതിരെ നടപടിയെടുത്ത്് നിക്ഷേപകരുടെ പണം മടക്കി നല്‍കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
Story Highlights: no allegation against kuzhalmannam credit cooperative society says DCC president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here