Advertisement

കൗൺസിലറുടെ നേർക്ക് അസഭ്യവർഷവുമായി ചെയർപേഴ്സൺ; പന്തളം നഗരസഭയിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റം

August 2, 2022
2 minutes Read

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റം. ചെയർപേഴ്സൺ ഭരണകക്ഷി കൗൺസിലറെ അസഭ്യം പറയുന്ന ദൃശ്യങ്ങൾ 24നു ലഭിച്ചു. ചെയർപേഴ്സൺ സുശീലാ സന്തോഷാണ് കൗൺസിലർ പ്രഭയെ കൗൺസിൽ ഹാളിൽ വച്ച് അസഭ്യം പറഞ്ഞത്.

പന്തളം നഗരസഭയിൽ ചെയർപേഴ്സണും കൗൺസിലറും തമ്മിൽ ശീതസമരം നിലനിൽക്കുന്നുണ്ട്. ഈ ശീതസമരമാണ് പൊട്ടിത്തെറിയിലെത്തിയത്. താൻ ചെയർപേഴ്സണായതുകൊണ്ടാണ് ഇത്രയും പറയുന്നത്. അല്ലെങ്കിൽ കൂടുതൽ പറഞ്ഞേനെ എന്ന് സുശീലാ സന്തോഷ് പറയുന്നു. അവർ പറയുന്നത് കൂടുതലും തെറിവാക്കുകളാണ്. പ്രഭയുടെ പിതാവിനെപ്പോലും സുശീലാ സന്തോഷ് മോശമായി അഭിസംബോധന ചെയ്യുന്നുണ്ട്. ബിജെപിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് പ്രഭ.

Story Highlights: spat in pandalam municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top