Advertisement

മിസൈൽ തന്നെ; പക്ഷേ പൊട്ടിത്തെറിക്കില്ല, ലക്ഷ്യസ്ഥാനത്തെത്തി ആളെ കൊല്ലും; ഇത് അമേരിക്കയുടെ രഹസ്യ ആയുധം

August 2, 2022
2 minutes Read
Us Secret Weapon Killed Al Qaeda Chief

അൽ ഖ്വയിദ തലവൻ അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്താൻ അമേരിക്ക ഉപയോഗിച്ചത് രണ്ട് മിസൈലുകളാണ്. വീട്ടിലായിരുന്ന സവാഹിരിയുടെ ജീവനെടുത്ത ആ മിസൈലുകൾ പക്ഷേ പൊട്ടിത്തെറിച്ചില്ല. സാധാരണ മിസൈൽ പതിക്കുന്നയിടത്ത് വലിയ സ്‌ഫോടനം നടന്ന് ചുറ്റുമുള്ളവ വെന്ത് വെണ്ണീറാവുകയാണ് ചെയ്യുന്നത്. പക്ഷേ ഇവിടെ സ്‌ഫോടനമേ നടന്നിട്ടില്ല ! സവാഹിരിയല്ലാതെ മറ്റാർക്കും മുറിവേറ്റിട്ടില്ലെന്നും യു.എസ് അധികൃതർ പറയുന്നു. ഇത് വിരൽ ചൂണ്ടുന്നത് അമേരിക്കയുടെ കൈവശമുണ്ടെന്ന് കരുതപ്പെടുന്ന രഹസ്യായുധത്തിലേക്കാണ്. ഹെൽഫയർ ആർ9എക്‌സ് ! ( Us Secret Weapon Killed Al Qaeda Chief )

തലയില്ലാത്ത ഒരു തരം മിസൈലാണ് ഹെൽഫയർ ആർ9എക്‌സ് എന്നാണ് റിപ്പോർട്ട്. ആറ് റേസർ പോലുള്ള ബ്ലേഡുകളാണ് ഇതിനുള്ളത്. ശത്രുവിന്റെ ദേഹം കീറിയെറിയുന്ന ഈ മിസൈൽ പൊട്ടിത്തെറിക്കില്ല.

സിഐഎയോ പെന്റഗണോ ഇത്തരമൊരു ആയുധം തങ്ങൾക്കുണ്ടെന്ന് തുറന്ന് സമ്മതിച്ചിട്ടില്ല. പക്ഷേ തീവ്രവാദ നേതാക്കളെ വധിക്കാൻ അമേരിക്ക ഉപയോഗിക്കുന്നത് ഈ ആയുധം തന്നെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: യുക്രൈനിൽ റഷ്യ ഇറക്കിയിരിക്കുന്നത് സ്‌പെറ്റ്‌സ്‌നാസിനെ; ഈ പ്രത്യേക സൈനിക സംഘം ആരാണ് ?

2017 മാർച്ചിലാണ് ഹെൽഫയർ ആർ9എക്‌സ് അമേരിക്ക ആദ്യമായി ഉപയോഗിക്കുന്നത്. അന്ന് അൽ ഖ്വയിദ മുതിർന്ന നേതാവ് അബു അൽ മസ്രിയെ കാറിൽ വച്ച് കൊലപ്പെടുത്തിയത് ഇതേ ആയുധമാണെന്നാണ് റിപ്പോർട്ട്. സിറയയിൽ കാറിൽ യാത്ര ചെയ്യവേയാണ് കൊലപാതകം നടന്നത്. അന്ന് നടന്ന അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ ഹെൽഫയർ ആർ9എക്‌സും ഉണ്ടായിരുന്നിരിക്കണം. കാരണം മസ്രി സഞ്ചരിച്ച കാർ പൊട്ടിത്തെറിച്ചില്ല, കാറിന്റെ മുൻ ഭാഗത്തിനും ഒന്നും സംഭവിച്ചില്ല. ആക്രമണം നടന്ന കാറിന്റെ ഒരു വശത്ത് മാത്രമാണ് മെറ്റൽ തുളഞ്ഞ നിലയിൽ കാണപ്പെട്ടത്.

‘നിഞ്ച ബോംബ്’ എന്ന് കൂടി അറിയപ്പെടുന്ന ഈ ആയുധം ചുറ്റുമുള്ളവരെ മുറിപ്പെടുത്താതെ ടാർഗറ്റിനെ മാത്രം കൊലപ്പെടുത്താൻ അമേരിക്ക ഉപയോഗിച്ച് പോരുന്നു.

Story Highlights: Us Secret Weapon Killed Al Qaeda Chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top