രണ്ടാം ടി20; വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം

രണ്ടാം ടി20യിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 4 പന്ത് ശേഷിക്കെയാണ് വെസ്റ്റിൻഡീസ് ജയിച്ചത്. വിൻഡീസ് ഓപ്പണർ ബ്രണ്ടൻ കിംഗ് നേടിയ അർധ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെ ജയത്തിലേക്ക് നയിച്ചത്. (West Indies Hold Nerves To Win Low-Scoring Thriller vs India)
ബ്രണ്ടൻ കിംഗ് 52 പന്തിൽ 68 റൺസെടുത്ത് പുറത്തായി. 19 പന്തിൽ 31 റൺസെടുത്ത് പുറത്തകാതെ നിന്ന ഡെവോൻ സ്മിത്ത് വിൻഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ, ആർഷദീപ് സിങ്, ആവേശ് ഖാൻ, അശ്വിൻ, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് നേടി. സ്കോർ ഇന്ത്യ, 19.4 ഓവർ 138 ഓൾ ഔട്ട്. വെസ്റ്റിൻഡീസ്, 19.2 ഓവർ 141/ 5.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ കനത്ത പ്രഹരം ഏൽക്കുകയായൊരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ഒബേഡ് മക്കോയിയുടെ പന്തില്‍ അക്കീല്‍ ഹൊസൈന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
വെസ്റ്റിൻഡീസിന് വേണ്ടി ഇടംകയ്യൻ ഫാസ്റ്റ് ബൗളർ ഒബൈദ് മക്കോയ് 6 വിക്കറ്റ് വീഴ്ത്തി. ജേസൺ ഹോൾഡർ രണ്ടും അകീൽ ഹൊസൈൻ, അൻസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റും നേടി. 31 പന്തിൽ 31 റൺസുമായി ഹാര്‍ദിക് പാണ്ഡ്യയും, 30 പന്തിൽ 27 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ ബാറ്റർമാരിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
Story Highlights: West Indies Hold Nerves To Win Low-Scoring Thriller vs India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here